Chabahar Portയ്ക്ക് സമീപം യുഎസ് യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അതിർത്തിക്കു സമീപമുള്ള ഇറാനിലെ ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. Iranയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു United States വ്യോമാക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Sistan and Baluchestan പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ സ്വതന്ത്ര വ്യാപാര മേഖല ഇറാന്റെ സമ്പദ്വ്യവസ്ഥക്കും വ്യാപാരത്തിനും ഏറെ പ്രധാനപ്പെട്ട കേന്ദ്രമാണ്. കൂടാതെ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കാൻ ഇറാനെ സഹായിക്കുന്ന പ്രധാന കവാടവുമാണ് ഈ മേഖല.
ഈ മേഖലയ്ക്ക് അടുത്താണ് ഇന്ത്യ വലിയ നിക്ഷേപത്തോടെ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ചബഹാർ തുറമുഖം. അതിനാൽ ആക്രമണം ചബഹാർ മേഖലയിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകൾ വന്നതോടെ ഇന്ത്യക്കും ആശങ്ക ഉയർന്നിട്ടുണ്ട്.ഇറാനിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും പരമ്പരാഗത ചരക്കുപാതകളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി 1992ലാണ് ചബഹാർ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിച്ചത്. ഇറാനിന് പുറമെ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയ്ക്കും ഇത് പ്രധാന വ്യാപാര കേന്ദ്രമാണ്.
ഇന്ത്യ ശതകോടികളുടെ നിക്ഷേപത്തോടെ വികസിപ്പിക്കുന്ന ചബഹാർ തുറമുഖം, പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാന് എന്നീ രാജ്യങ്ങളിലേക്കും അവിടങ്ങളിലൂടെ റഷ്യയും യൂറോപ്പും ഉൾപ്പെടെയുള്ള വിപണികളിലേക്കും എത്താൻ ഇന്ത്യയ്ക്ക് തന്ത്രപരമായ വഴിതുറക്കുന്ന പദ്ധതിയാണ്.ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടെ Donald Trump ഭരണകൂടം ചബഹാർ തുറമുഖ പദ്ധതിയെയും ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇന്ത്യയുടെ അഭ്യർത്ഥന പരിഗണിച്ച് യുഎസ് കുറച്ചുകാലത്തേക്ക് ഇളവ് നൽകിയിരുന്നു.
ഈ ഇളവിന്റെ കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു ഇറാനെതിരെ ഇസ്രയേലും യുഎസും ആക്രമണം ശക്തമാക്കിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇപ്പോൾ ചബഹാറിന് സമീപം വൻ സ്ഫോടനങ്ങൾ ഉണ്ടായതായി വിവരങ്ങൾ ലഭിച്ചതോടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഈ പദ്ധതിക്കും തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയർന്നിരിക്

