ജീവനക്കാലത്ത് ഒരു ഇന്‍ഷുറന്‍സ് എടുത്താല്‍ അത് മരിച്ചുകഴിഞ്ഞ് മാത്രം കുടുംബത്തിന് ലഭിക്കുന്ന തുകയായി ഒരിക്കല്‍ കരുതിയിരുന്ന കാലം കഴിഞ്ഞു. ഇന്ന് ഇന്‍ഷുറന്‍സ് സുരക്ഷയും നിക്ഷേപവും ഒരുമിച്ചുള്ള വിശ്വാസയോഗ്യമായൊരു ഉപാധിയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇടത്തരം വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഭാവി ഉറപ്പാക്കാന്‍ ഒരു മികച്ച ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അത്യാവശ്യമാണ്.
ഇന്ത്യയിലെ ഇടത്തരം വരുമാനക്കാരുടെ ജീവിതം വരുമാനത്തിലും ചെലവിലും തമ്മിലുള്ള സ്ഥിരമായൊരു സംഘര്‍ഷമാണ്. പ്രതിമാസ വരുമാനം കിട്ടുമ്പോള്‍ വീടുവായ്പ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ്, വൈദ്യുതി–വെള്ള ബില്‍, വാഹനച്ചെലവ്, കൂടാതെ ആരോഗ്യച്ചെലവ് എന്നിവയ്ക്ക് വലിയൊരു പങ്ക് പോകും. അതിനാല്‍ സമ്പാദിക്കാനോ വലിയൊരു നിക്ഷേപം ചെയ്യാനോ അധികം സാധിക്കാറില്ല. ഇത്തരത്തില്‍ ഒരാളുടെ വരുമാനത്തെ ആശ്രയിച്ചാണ് കുടുംബത്തിന്റെ ഭാവി, അതിനാല്‍ അപ്രതീക്ഷിതമായ അപകടം, രോഗം, അല്ലെങ്കില്‍ വരുമാന നഷ്ടം സംഭവിക്കുമ്പോള്‍ കുടുംബം ഗുരുതര പ്രതിസന്ധിയിലാകുന്നു.
ടേം ഇൻഷുറൻസിന്റെ പ്രാധാന്യം
ഇത്തരം സാഹചര്യങ്ങളിൽ ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇന്‍ഷുറന്‍സ് മാര്‍ഗ്ഗമാണ് ടേം പ്ലാൻ. മറ്റുള്ള ഇന്‍ഷുറന്‍സ് പോളിസികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വളരെ കുറഞ്ഞ പ്രീമിയത്തില്‍ വലിയൊരു സംരക്ഷണ തുക ലഭിക്കുകയാണ് ഇതിന്റെ പ്രത്യേകത. പോളിസി ഉടമയ്ക്ക് അപകടം സംഭവിച്ചാലോ മരണപ്പെട്ടാലോ കുടുംബത്തിന് വലിയൊരു തുക ലഭിക്കും. അതിലൂടെ അവരുടെ ഭാവി സുരക്ഷിതമാകും.ടേം പ്ലാനിന്റെ വലിയ നേട്ടം “അല്‍പ ചെലവില്‍ വലിയ സംരക്ഷണം” ലഭിക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വീട്, വിവാഹം തുടങ്ങിയ ഭാവിയിലെ വലിയ ചിലവുകള്‍ക്കായി ഉറപ്പുള്ള സംരക്ഷണം ഒരുക്കാന്‍ ഇതുപോലെ ലളിതവും വ്യക്തവുമായ മാര്‍ഗ്ഗം മറ്റൊന്നില്ല. ജീവിച്ചിരിക്കുന്ന കാലത്ത് ‘റിട്ടേണ്‍’ പ്രതീക്ഷിക്കേണ്ട സാഹചര്യമില്ലാത്തതിനാല്‍, ഈ പോളിസി മനസ്സിലാക്കാനും പാലിക്കാനും എളുപ്പമാണ്.
ഇൻഷുറൻസ് ഒരു ചെലവല്ല; സുരക്ഷിതമായ ഭാവിയിലേക്ക് ചെയ്യുന്ന ഉറച്ച നിക്ഷേപമാണ്. ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്ക് ഭാവിയിലേക്കുള്ള ഭയം കുറയ്ക്കാനും മനസ്സിന് സമാധാനം നൽകാനും ടേം ഇൻഷുറൻസ് വലിയൊരു കരുത്താണ്.

