ആഭരണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞതോടെ വില 1,18,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞതോടെ ഒരു ഗ്രാമിന്റെ വില 14,860 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,19,440 രൂപയായിരുന്നു വില.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായ സാഹചര്യത്തിലും പതിവിന് വിപരീതമായി സ്വർണവില ഇടിയുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ സ്വർണവില ഉയർന്നിരുന്നെങ്കിലും പിന്നീട് ആ പ്രവണത മാറി വില താഴോട്ടിറങ്ങുകയായിരുന്നു. ഈ മാസത്തിൽ ചില ദിവസങ്ങളിൽ വൈകുന്നേരത്തിലും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നു.

അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിൽ വലിയ മാറ്റമില്ല. ഇന്ന് ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാം വെള്ളിക്ക് 2,850 രൂപയുമാണ് വില.