സുസ്ഥിര വളർച്ചയുടെ ലക്ഷ്യത്തോടെ ഇന്ത്യയിലെ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസുകളെ (MSME) പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം (MSME) എംഎസ്എംഇ–ഗിഫ്റ്റ് പദ്ധതി (MSME Green Investment and Financing for Transformation Scheme) ആരംഭിച്ചു.
ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം ചെറുകിട സംരംഭങ്ങൾ പച്ചസാങ്കേതിക വിദ്യകളും പരിസ്ഥിതി സൗഹൃദമായ ഉൽപാദനരീതികളും സ്വീകരിക്കാനുള്ള ധനസഹായം നൽകുക എന്നതാണ്. പരിസ്ഥിതി സൗഹൃദമായ രീതികളിലേക്ക് മാറുന്നതിനുള്ള അധിക ചെലവുകൾ കുറയ്ക്കാനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:
• സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഉൽപാദനരീതികളും സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കൽ
• പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം വിപുലപ്പെടുത്തൽ
• സങ്കേതിക വിദ്യകളുടെ സ്വീകാര്യതയ്ക്കായി എംഎസ്എംഇകൾക്ക് ധനസഹായം നൽകൽ
പ്രധാന ആനുകൂല്യങ്ങൾ
• പലിശ സബ്സിഡി: അഞ്ചു വർഷം വരെ പ്രതിവർഷം 2% പലിശ സബ്സിഡി, പരമാവധി ₹2 കോടി രൂപയുടെ term loan വരെ മൈക്രോയും സ്മോൾ എന്റർപ്രൈസുകൾക്കും ലഭിക്കും.
• റിസ്ക് കവർ: ₹2 കോടി വരെ വായ്പകൾ CGTMSE (Credit Guarantee Fund Trust for Micro and Small Enterprises) പദ്ധതിയിലൂടെ ഉറപ്പ് ലഭിക്കുന്നതുകൊണ്ട് വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് സുരക്ഷിതമായ അന്തരീക്ഷം.

