ഒക്‌ടോബര്‍ 1 മുതൽ പി2പി ‘കളക്‌ട് റിക്വസ്റ്റ്’ ഫീച്ചർ പൂർണ്ണമായും എന്‍പിസിഐ നിർത്തലാക്കും. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയും വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകള്‍ തടയുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം.
ഈ നിരോധനം പി2പി ശേഖരണ അഭ്യർഥനകൾക്ക് മാത്രമേ ബാധകമാകൂ. അതായത് സാധാരണ യുപിഐ പേയ്‌മെന്‍റുകൾക്ക് ബാധകമല്ല. സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അവരുടെ യുപിഐ ഐഡി നൽകിയോ ക്യുആർ കോഡ് സ്‍കാൻ ചെയ്തോ പണം അയക്കാം. യുപിഐ വഴി വ്യാപാരികൾക്കോ പരിശോധിച്ചുറപ്പിച്ച ബിസിനസുകൾക്കോ പേയ്‌മെന്‍റുകൾ നടത്താം. പി2പി കളക്ഷൻ അഭ്യർഥനകൾക്ക് മാത്രമേ ഈ നിരോധനം ബാധകമാകൂ എന്ന് എൻപിസിഐ വ്യക്തമാക്കി. തട്ടിപ്പ് കൂടുതൽ കുറയ്ക്കുന്നതിന് വ്യാപാരികൾക്കുള്ള കെവൈസി നിയമങ്ങൾ കർശനമാക്കാൻ എൻപിസിഐ പദ്ധതിയിട്ടിട്ടുണ്ട് .നിലവിൽ, ഏതൊരു യുപിഐ ഉപയോക്താവിനും ഒരു ഇടപാടിൽ 2,000 രൂപ വരെ ‘കളക്‌ട് റിക്വസ്റ്റ്’ അയയ്ക്കാൻ കഴിയും. എന്നാൽ എൻപിസിഐയുടെ പുതിയ നിർദ്ദേശത്തിനുശേഷം ബാങ്കുകൾക്കും യുപിഐ ആപ്പുകൾക്കും അത്തരം ഇടപാടുകൾ പ്രോസസ് ചെയ്യാൻ കഴിയില്ല
ഇന്ത്യയുടെ യുപിഐ അടിസ്ഥാനമാക്കിയും യുപിഐ വൺ വേൾഡ് സംരംഭത്തിന്‍റെ ഭാഗമായും നിർമ്മിച്ച മോണി ആപ്പ്, വിദേശ പൗരന്മാർക്ക് പ്രാദേശിക കടകളിലും റസ്റ്റോറന്‍റുകളിലും റീട്ടെയിൽ സ്റ്റോറുകളിലും ക്യുആർ കോഡുകൾ സ്‌കാൻ ചെയ്തുകൊണ്ട് സാധനങ്ങൾക്കും സേവനങ്ങൾക്കും പണം നൽകാൻ അനുവദിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്ന അന്താരാഷ്ട്ര സന്ദർശകർ നേരിടുന്ന വെല്ലുവിളികൾ കുറയ്ക്കുന്നതിനാണ് ഈ സേവനം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

