മദ്യക്കുപ്പികൾ ഇനി തിരികെ നൽകാം; വാങ്ങുമ്പോൾ ₹20 അധിക ഡിപ്പോസിറ്റ്

മദ്യക്കുപ്പികൾ തിരികെ സ്വീകരിക്കുന്ന സംവിധാനം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ ചില ബവ്കോ ഔട്‌ലെറ്റുകളിൽ നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. പദ്ധതി വിജയകരമാണെന്ന് തെളിഞ്ഞാൽ, ജനുവരി മുതൽ സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

മദ്യം വാങ്ങുന്നപ്പോൾ ഉപഭോക്താവിൽ നിന്ന് ₹20 അധികം ഡിപ്പോസിറ്റ് തുകയായി ഈടാക്കും. കുപ്പി തിരികെ നൽകി കഴിഞ്ഞാൽ ആ തുക തിരികെ ലഭിക്കും.