സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് എൽ.ഐ.സിയുടെ “ബീമാ ലക്ഷ്മി” പ്ലാൻ

സ്ത്രീകളുടെ ഭാവി സാമ്പത്തിക സുരക്ഷയും ആരോഗ്യസംരക്ഷണവും ലക്ഷ്യമാക്കി എൽ.ഐ.സി അവതരിപ്പിച്ച പുതിയ ഇൻഷുറൻസ് പദ്ധതിയാണ് “ബീമാ ലക്ഷ്മി”. ലൈഫ് കവറിനൊപ്പം ഉറപ്പായ വരുമാനം, മണിബാക്ക് ഓപ്ഷനുകൾ,ഇൻഷുറൻസ് തുടങ്ങിയ ഗുണങ്ങളാൽ സമ്പന്നമായ ഈ പദ്ധതി, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ ഉദ്ദേശിക്കുന്ന സ്ത്രീകൾക്ക് അനുയോജ്യമാണ്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

• പോളിസി കാലാവധി: 25 വർഷം
• പ്രീമിയം അടവിന്റെ കാലയളവ്: 7, 10, 12, അല്ലെങ്കിൽ 15 വർഷം വരെ തിരഞ്ഞെടുക്കാം
• കുറഞ്ഞ സം അഷ്വർഡ്: ₹2 ലക്ഷം
• പരമാവധി പരിധി: ഇല്ല (പരിധിയില്ല)
• യോഗ്യ പ്രായപരിധി: 18 മുതൽ 50 വയസ്സ് വരെ

മണിബാക്ക് ഓപ്ഷനുകൾ

പോളിസി ഉടമയ്ക്ക് ആവശ്യാനുസരണം മൂന്ന് മണിബാക്ക് ഓപ്ഷനുകൾ ലഭ്യമാണ്:
• ഓപ്ഷൻ A: പ്രീമിയം അടവ് പൂർത്തിയായപ്പോൾ സം അഷ്വർഡിന്റെ 50% ലഭിക്കും.
• ഓപ്ഷൻ B: ഓരോ 2 വർഷത്തിലും സം അഷ്വർഡിന്റെ 7.5% വീതം (ആകെ 12 തവണ).
• ഓപ്ഷൻ C: ഓരോ 4 വർഷത്തിലും സം അഷ്വർഡിന്റെ 15% വീതം (ആകെ 6 തവണ).

മച്ചൂരിറ്റി ബെനിഫിറ്റ്

പോളിസി കാലാവധിയുടെ അവസാനം ബേസിക് സം അഷ്വർഡും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും — ഇതിനകം ലഭിച്ച മണിബാക്കുകൾ കുറയ്ക്കാതെ.

അധിക ഗുണങ്ങൾ

• വാർഷിക ടാബുലർ പ്രീമിയത്തിന്റെ 7% ഗ്യാരണ്ടീഡ് അഡിഷൻ
• ഉയർന്ന സം അഷ്വർഡ് തിരഞ്ഞെടുക്കുന്നവർക്ക് വർധിച്ച ഗ്യാരണ്ടീഡ് അഡിഷൻ
• നിലവിലുള്ള പോളിസി ഉടമകൾക്കും പ്രത്യേക ആനുകൂല്യങ്ങൾ
• വനിതകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഫീമെയിൽ ക്രിറ്റിക്കൽ ഇല്ല്നസ് റൈഡർ ഉൾപ്പെടെ മറ്റ് റൈഡറുകൾ

“ബീമാ ലക്ഷ്മി” സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും ദീർഘകാല സുരക്ഷയ്ക്കും പിന്തുണയാകുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിയാണ്. ലൈഫ് കവറേജ്, സേവിംഗ്സ്, മണിബാക്ക് എന്നിവയെ ഒരൊറ്റ പോളിസിയിലൂടെ സംയോജിപ്പിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് പ്രീമിയം അടയ്ക്കുന്ന രീതി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. പോളിസി എടുക്കുന്നതിന് മുൻപ് ഏറ്റവും പുതിയ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

LIC എറണാകുളം ഡിവിഷനിലെ ഇൻഷുറൻസ് അഡ്വൈസർ രശ്മി രമേഷ് ആണ് ലേഖിക