LIC യിലെ ലേഡി സൂപ്പർസ്റ്റാർ ; സൗത്ത് സോണിൽ ഒന്നാം നിരയിൽ ചീഫ് അഡ്വൈസർ സുനിലാകുമാരി

തുടർച്ചയായ വിജയങ്ങൾ നേടുന്ന എല്‍ഐസി യുടെ ചീഫ് അഡ്വൈസറും കേരളത്തിലെ നമ്പർ വൺ ഏജന്റുമായ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള കൊട്ടാരക്കര ബ്രാഞ്ചിലെ അഡ്വൈസറായ നെടുമൻകാവ് സ്വദേശി സുനില കുമാരിയുടെ വിശേഷങ്ങളാണ്  ‘ ഇൻവെസ്റ്റ്മെന്റ് ടൈംസ് വിജയഗാഥയിൽ.

കൊട്ടാരക്കര ബ്രാഞ്ചിലും ട്രിവാൻഡ്രം ഡിവിഷനിലും തുടർച്ചയായി വിജയങ്ങൾ കൈവരിച്ചുകൊണ്ടിരുന്ന സുനിലാകുമാരി  കേരളത്തിലെ No.1 ഏജൻറ് എന്ന ആകണമെന്ന സ്വപ്നവും പൂർത്തീകരിച്ച ശേഷം ഇപ്പോൾ എൽഐസിയുടെ സൗത്ത് സോണിൽ ഒന്നാം സ്ഥാനവുംമായി മുന്നേറുകയാണ്.

ഇന്‍ഷുറന്‍സ് രംഗത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരമായ TOT (Top of the Table) തുടർച്ചയായി രണ്ടാം തവണയാണ് ഇപ്പോൾ സുനിലാകുമാരി കൈവരിച്ചിരിക്കുന്നത്.ഏജന്‍സി എടുത്തതിന്റെ പിറ്റേവര്‍ഷം മുതല്‍ എംഡിആര്‍ടി (മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ )ആയ സുനില എൽഐസിയുടെഏറ്റവും ഉയർന്ന ക്ലബ്ബായ കോർപ്പറേറ്റ് ക്ലബ്ബിലും തുടർച്ചയായി നാലാം തവണയും  അംഗത്വം നേടിയിരിക്കുകയാണ്.

എംഡിആര്‍ടി-ടിഒടി (MDRT-TOT) ബഹുമതിയും എൽഐസിയുടെ ഏറ്റവും ഉയര്‍ന്ന ക്ലബ്ബായ കോര്‍പ്പറേറ്റ് ക്ലബ്ബ് അംഗത്വവും ഒരുമിച്ച് നേടുന്ന കേരളത്തിലെ ‘ആദ്യ വനിതാ ഇന്‍ഷുറന്‍സ് അഡൈ്വസര്‍’ എന്ന ബഹുമതിയും സുനിലകുമാരി  കഴിഞ്ഞവർഷം നേടിയിരുന്നു.യുഎസിലെ ബോസ്റ്റണില്‍ വെച്ച് നടക്കുന്ന എംഡിആര്‍ടി-ടിഒടി വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിരവധി തവണ അര്‍ഹത നേടിയിട്ടുള്ള സുനില കുമാരി , ട്രിപ്പിള്‍ സെഞ്ചൂറിയന്‍, പ്രീമിയം കോടിപതി തുടങ്ങി Lic യിൽ നേടാവുന്ന ഒട്ടുമിക്ക അംഗീകാരങ്ങളും ഇതിനകം നേടിയിട്ടുണ്ട് . ഇതുകൂടാതെ 2013 ല്‍ 1008 പോളിസികള്‍ ചെയ്ത് വനിതാ സഹസ്രവീര്‍ അംഗീകാരവും നേടി.

സുനിലയുടെ വീട്ടില്‍ നിന്ന് സ്വന്തം ഓഫീസിലേക്ക് നാല് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഗ്രാമീണരായ ആളുകള്‍ താമസിക്കുന്നയിടം. ഈ നാല് കിലോമീറ്റര്‍ ദൂരത്തുനിന്നും മാത്രമാണ് നാളിതുവരെ 15,000 ത്തോളം ക്ലയന്റുകളെ സുനില കണ്ടെത്തിയതെന്നറിയുമ്പോഴാണ് കഠിനാധ്വാനവും സുതാര്യതയും എത്രമാത്രം ഗുണം ചെയ്യുമെന്ന് വ്യക്തമാവുക. ഇന്‍ഷുറന്‍സ് ഒരു ആവശ്യമായി പലരും കരുതുന്നില്ലെന്നതായിരുന്നു വെല്ലുവിളി. ഓരോരുത്തരെയും ഇന്‍ഷുറന്‍സിന്റെ ആവശ്യമെന്തെന്ന് ബോധ്യമാക്കാനാണ് സുനില ശ്രമിച്ചത്. ഓരോ വ്യക്തിക്കും ഓരോ കുടുംബത്തിനും ഏറ്റവും അനുയോജ്യമായ പോളിസിയേതാണെന്ന് വിലയിരുത്തി അതാണ് നല്‍കിയത്. മതിപ്പും വിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപകരിച്ചു. പോളിസി ഒരിക്കല്‍ എടുത്തവരെ ഓരോ വര്‍ഷവും മുടങ്ങാതെ ആവര്‍ത്തിച്ച് സന്ദര്‍ശിക്കും. അനന്തര സേവനങ്ങള്‍ നല്‍കാന്‍ ഒരു മടിയും കാട്ടാറില്ല. 10 തവണയോളം സന്ദര്‍ശിച്ച് പോളിസി എടുപ്പിച്ചവരുണ്ട്, ക്ഷമയുടെ ഗുണം. കസ്റ്റമര്‍മാര്‍ പലരും കുടുംബാഗങ്ങളെപ്പോലെയായി മാറും. സ്റ്റാഫുകളുടെ  ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും വിജയത്തിന് പിന്നിലുണ്ട്. ഒപ്പം ഭര്‍ത്താവായ ഗോപാലകൃഷ്ണ പിള്ളയുടെ സജീവ പിന്തുണയും.

എന്നും ഒന്നാമത്

കൊട്ടാരക്കര ബ്രാഞ്ചില്‍ തന്റെ കരിയറിലെ ആദ്യ വര്‍ഷം തന്നെ ഒരു കോടി രൂപയ്ക്ക് മുകളില്‍ ബിസിനസ് ചെയ്ത് സെഞ്ചൂറിയന്‍ കോടിപതിയായി. പിന്നീടുള്ള ദശാബ്ദക്കാലം കൊട്ടാരക്കര ബ്രാഞ്ച് ഉള്‍പ്പെടുന്ന തിരുവനന്തപുരം ഡിവിഷനില്‍ മുന്‍നിരയില്‍ തന്നെ എത്താനായി. ഏജന്‍സി എടുത്ത് മൂന്നാം വര്‍ഷം തന്നെ നേരിട്ട് എല്‍ഐസി അഡൈ്വസര്‍മാരുടെ ഏറ്റവും ഉയര്‍ന്ന ക്ലാസ് ക്ലബ്ബായ ചെയര്‍മാന്‍സ് ക്ലബ്ബിലും അംഗത്വം നേടി സുനില ഏവരെയും വിസ്മയിപ്പിച്ചു. ഏജന്‍സി എടുത്തതിന്റെ പിറ്റേവര്‍ഷം മുതല്‍ സുനില എംഡിആര്‍ടിയാണ് (മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍, 35 ലക്ഷം രൂപയുടെ ഫസ്റ്റ് ഇയര്‍ പോളിസി ചെയ്യുന്നവര്‍) . 

‘ജീവിതത്തില്‍ എന്തൊക്കെ സൗഭാഗ്യങ്ങള്‍ കിട്ടിയോ അതെല്ലാം എല്‍ഐസി തന്നതാണ്. പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് എടുപ്പിക്കാന്‍ ശ്രമിക്കും. ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടാലും എല്‍ഐസിയെയും കസ്റ്റമര്‍മാരെയും ഉപേക്ഷിക്കില്ല. മക്കളെ പഠിപ്പിച്ച് എംബിബിഎസ് വരെ എത്തിക്കാനായി. ആരോഗ്യമുള്ളിടത്തോളം കാലം ഈ ജോലി തന്നെ തുടരണം. എല്ലാറ്റിലുമുപരി ഇതൊരു സേവനമാണ്,’ സുനില പറയുന്നു. 

എൽഐസിയിൽ  കഴിഞ്ഞ വർഷം സി.എൽ.എ (CLA)എടുത്ത സുനില കുമാരിക്ക് താഴേ ഇന്ന് പത്തോളം ഏജന്റുമാർ വർക്കു ചെയ്യുന്നുണ്ട്. അവർക്ക് വേണ്ട നല്ല മാർഗ്ഗനിർദ്ദേശങ്ങളും പ്രചോദനവും,പരിശീലനവും നൽകി തന്നെ പോലെ  മുൻനിരയിലേക്ക് അവരെയും കൊണ്ടുവരാൻ ഉള്ള ശ്രമമാണ് സുനില ലക്ഷ്യമിടുന്നത്. സി.എൽ.എ  എടുത്ത ആദ്യവർഷം തന്നെ ഗോൾഡ് ബ്രിഗേഡ് അവാർഡും സുനിലയ്ക്ക്നേടാൻ കഴിഞ്ഞു.

InvestmentTimes Beuro ,Ph 7902266572

സുനിലാ കുമാരി യുമായുള്ള അഭിമുഖം കാണാം… ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം