ലഘു ഉദ്യോഗ് ഭാരതിയുടെ മധ്യ മേഖല സമ്മേളനം 2026 മാർച്ച് 14 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6.30 വരെ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളിൽ (BTH) നടക്കും.
സമ്മേളനം MSME Development & Facilitation Office (DFO), തൃശൂർ ഡയറക്ടർ ശ്രീ ജി. എസ്. പ്രകാശ് ഉദ്ഘാടനം ചെയ്യും. SIDBI മാനേജർ ശ്രീ ഷാജു റാഫേൽ ടി. വിവിധ ബാങ്ക് വായ്പാ പദ്ധതികളെക്കുറിച്ച് സംസാരിക്കും.
യോഗത്തിൽ ലഘു ഉദ്യോഗ് ഭാരതിയുടെ പ്രസിഡന്റ് ശ്രീ ടി. ഒ. സുരേഷ്‌കുമാർ, സെക്രട്ടറി ശ്രീ ബാബു അയ്യഞ്ചിറ, ട്രഷറർ ശ്രീ ഒ. എൻ. ജയൻ സി.എ., നാഷണൽ വർക്കിങ് കമ്മിറ്റി അംഗം ശ്രീ നാരായണ പിള്ള, നാഷണൽ വർക്കിങ് കമ്മിറ്റി അംഗവും കേരള പ്രഭാരിയുമായ ശ്രീ ശിവകുമാർ, നാഷണൽ വർക്കിങ് കമ്മിറ്റി അംഗവും ഓർഗനൈസിങ് സെക്രട്ടറിയുമായ ശ്രീ എൻ. കെ. വിനോദ് എന്നിവർ പങ്കെടുക്കും.
കൂടാതെ വിൻവേൾഡ് ഫൗണ്ടേഷൻ ഡയറക്ടർ അഡ്വ. ജയസൂര്യൻ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിക്കും. സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

