കേരള ഗ്രാമീൺ ബാങ്കിന്റെ പേര് കേരള ഗ്രാമീണ ബാങ്ക് ആയി മാറ്റി. ഇതുസംബന്ധിച്ച കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിൽ രാജ്യത്ത് 28 റീജനൽ റൂറൽ ബാങ്കുകളാണ് (RRB) പ്രവർത്തിക്കുന്നത്.
ഒരോ സംസ്ഥാനത്തും ഒരു RRB മാത്രം എന്ന നയപ്രകാരം അടുത്തിടെയാണ് ഗ്രാമീൺ ബാങ്കുകൾ ലയിപ്പിച്ചത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ ആർആർബികളും പേരിൽ ‘ഗ്രാമീണ’ എന്ന വാക്കാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.

