കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, എംപവർ ഹെർ അവാർഡ് 8 വനിതാ സംരംഭകർക്കും ബിസിനസ് കപ്പിൾ അവാർഡ് 6 ബിസിനസ് ദമ്പതികൾക്കും സമ്മാനിച്ചു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങളിലൂടെ വിജയം കൈവരിച്ച വനിതാ സംരംഭകർക്ക് എംപവർ ഹെർ അവാർഡ് ലഭിച്ചു. അതേസമയം, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങി വ്യത്യസ്ത ബിസിനസ് മേഖലകളിൽ നേട്ടം കൈവരിച്ച ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ നൽകി.
ടെക്സ്റ്റൈൽ ആൻഡ് ഡിസൈൻസ് വിഭാഗത്തിൽ ഏഷ്യാനെറ്റ് ഔട്ട്സ്റ്റാൻഡിങ് ബിസിനസ് കപ്പിൾസ് എക്സലൻസ് അവാർഡ് നേടിയിരിക്കുന്നത് മിലാൻ ഡിസൈൻസ് ഉടമകളായ റെജിമോൻ അലക്സും ഷെർളി റെജിമോനും ആണ്.
2010-ൽ കൊച്ചിയിൽ തുടക്കം കുറിച്ച മിലാൻ ഡിസൈൻസ് ഇന്ന് കേരളത്തിലെ പ്രമുഖ ഫാഷൻ ഹൗസുകളിൽ ഒന്നായി വളർന്നു. പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേർന്ന എത്നിക്, ബ്രൈഡൽ ശേഖരങ്ങളിലൂടെ പ്രശസ്തമായ മിലാൻ, കേരളത്തിൽ ഡിസൈനിങ്ങിന്റെ ആശയം ആദ്യമായി പരിചയപ്പെടുത്തി. സംസ്ഥാനത്തെ ഫാഷൻ മേഖലയിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും 300-ത്തിലധികം ബൂട്ടിക്കുകളുമായി സഹകരിച്ചതിനും മിലാൻ ഡിസൈൻസ് ശ്രദ്ധേയമാണ്.
ഇന്ന് 2025-ൽ, കൊച്ചിയിലെ നാല് പ്രധാന ശാഖകൾക്കും കൂത്താട്ടുകുളത്ത് ഉൾപ്പെടെ ആകെ അഞ്ച് ഷോറൂമുകൾക്കും കീഴിൽ 400-ത്തിലധികം ജീവനക്കാരും ആയിരക്കണക്കിന് ഉപഭോക്താക്കളും ഉള്ളതാണ് മിലാൻ ഡിസൈൻസിന്റെ കരുത്ത്.
അവാർഡ് ചടങ്ങിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവരാണ് അവാർഡുകൾ വിതരണം ചെയ്തത്.

