പൊതുമേഖലാ ബാങ്കുകൾ വിദേശ വിപണിയിൽ മത്സരിക്കാൻ സജ്ജമാക്കുന്നതിനായി, സർക്കാർ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം നിലവിലെ 20% നിന്ന് ഉയർത്താൻ ആലോചിക്കുന്നു.
ബാങ്കുകളുടെ നിയന്ത്രണം ആവശ്യമായ 51% ഓഹരികൾ സർക്കാർ നിലനിർത്തി, ശേഷിക്കുന്ന ഓഹരികൾ വിദേശ നിക്ഷേപകർക്ക് വിൽക്കുന്ന പദ്ധതിയാണ് ഇത്. ഓഹരി വിൽപ്പന വഴി വൻ തുക സർക്കാരിന്റെ ഖജനാവിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ പൊതുമേഖലാ ബാങ്കുകളിൽ സർക്കാർ ഓഹരി പങ്കാളിത്തം:
• SBI – 57.42%
• ബാങ്ക് ഓഫ് ബറോഡ – 64%
• പഞ്ചാബ് നാഷണൽ ബാങ്ക് – 70%
• കനറാ ബാങ്ക് – 63%
• യൂണിയൻ ബാങ്ക് – 74.76%
• ഇന്ത്യൻ ബാങ്ക് – 74%
• ഇന്ത്യൻ ഓവർസീസ് ബാങ്ക് – 94.61%
വിദേശ ഓഹരി വർധന വഴി ബാങ്കുകൾക്ക് വിപണിയിൽ നിന്ന് കൂടുതൽ മൂലധനം സമാഹരിക്കാൻ സാധിക്കും. മൂലധനം കൂടിയാൽ വായ്പാ പരിധിയും ഉയരും, അതിലൂടെ ബാങ്കുകളുടെ വളർച്ചയും ലാഭവും വർധിപ്പിക്കാൻ സഹായം ലഭിക്കും.

