സ്വർണം ഇന്നും ഉയർന്ന തുടക്കത്തിലാണ് വ്യാപാരം നടത്തിയത്. ഗ്രാമിന് 105 രൂപ വർധനയോടെ 11,495 രൂപയിൽ വ്യാപാരം ആരംഭിച്ചു. പവന് 840 രൂപ കൂടി 91,960 രൂപ ആയി.ഒക്ടോബർ ഒന്നിന് ഗ്രാമിന് 10,875 രൂപ, പവന് 87,000 രൂപ ആയിരുന്നു. അതിനാൽ 12 ദിവസത്തിനിടെ സ്വർണവിലയിൽ 4,520 രൂപയുടെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
വെള്ളി വിലയിലും മുന്നേറ്റം തുടരുകയാണ്. ഗ്രാമിന് 4 രൂപ കൂടി 188 രൂപ ആക്കിയാണ് വെള്ളി സർവകാല റെക്കോർഡ് തൊട്ടു

