ജിഎസ്ടി രജിസ്ട്രേഷൻ നടപടിക്രമം കൂടുതൽ ലളിതവും വേഗതയോടും കൂടിയതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നവംബർ 1 മുതൽ പുതുക്കിയ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ അനുവദിക്കാനാണ് ലക്ഷ്യം. നിലവിൽ ഈ പ്രക്രിയയ്ക്ക് ആറ് ദിവസം വരെ സമയം വേണ്ടിവരുന്നുണ്ട്.
ആരെല്ലാം അപേക്ഷിക്കാം?
പ്രതിമാസ ജിഎസ്ടി ബാധ്യത രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള സംരംഭകർക്കാണ് ഈ ലളിതമായ രജിസ്ട്രേഷൻ മോഡലിന് യോഗ്യത.
സംരംഭകർക്കുള്ള പ്രയോജനം
• ജিএസ്ടിയിൽ കൂടുതൽ സംരംഭകരെ ആകർഷിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം
• നിലവിൽ ഏകദേശം 1.15 കോടി സംരംഭങ്ങൾ ജിഎസ്ടി പരിധിയിലുണ്ട്
• ഇത് 2 കോടിയായി ഉയർത്തുക എന്നതാണ് ലക്ഷ്യം
ഇൻവേർട്ടഡ് ഡ്യൂട്ടി പ്രശ്നം പരിഹരിക്കാൻ നടപടി ഉൽപ്പന്ന വിൽപ്പനയിൽ നൽകുന്ന നികുതിയേക്കാൾ അസംസ്കൃത വസ്തുക്കൾ വാങ്ങുമ്പോൾ നൽകേണ്ട നികുതി കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഇൻവേർട്ടഡ് ഡ്യൂട്ടി ഘടന തിരുത്താനും നവംബർ 1 മുതൽ മാറ്റങ്ങൾ തൊഴിൽനടപ്പിലാകും.നിലവിൽ ഈ വ്യത്യാസ തുക സംരംഭകർക്ക് റീഫണ്ടായി ലഭിക്കുന്നതാണ്. എന്നാൽ റീഫണ്ടിൽ ഉണ്ടാകുന്ന താമസം പണലഭ്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്.
പുതിയ നടപടിയോടെ:
• ഭൂരിഭാഗം കേസുകളിൽ റീഫണ്ടുകൾ ഓട്ടോമേറ്റ്
• ഇൻവേർട്ടഡ് ഡ്യൂട്ടി മൂലമുള്ള പ്രതിസന്ധികൾ ലഘൂകരണം

