കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയകഥകൾ രചിച്ച ആറു ദമ്പതികൾക്കും എട്ട് വനിതാ സംരംഭകർക്കും അവാർഡുകൾ സമ്മാനിച്ചു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതാ സംരംഭകർക്ക് എംപവർ ഹെർ അവാർഡ് ലഭിച്ചു. അതുപോലെ, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ നൽകി.
ഹെൽത്ത് കെയർ ഇൻഡസ്ട്രി വിഭാഗത്തിലെ ഏഷ്യാനെറ്റ് ബിസിനസ് കപ്പിൾസ് എക്സലൻസ് അവാർഡ് നേടിയിരിക്കുന്നത് സൺറൈസ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടർ ഡോ. ഹഫീസ് റഹ്മാനും പർവിൻ ഹഫീസും ചേർന്നാണ്.രണ്ടര പതിറ്റാണ്ടിലേറെയായി ആരോഗ്യപരിപാലന രംഗത്ത് വിശ്വാസത്തിന്റെയും മികവിന്റെയും പ്രതീകമായി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് നിലകൊള്ളുന്നു. 2005-ൽ കൊച്ചിയിൽ തുടക്കം കുറിച്ച സൺറൈസ്, ഇന്ന് കേരളത്തിനകത്തും അതിർത്തികൾക്കപ്പുറത്തുമായി മെഡിക്കൽ സേവനങ്ങൾ വിപുലീകരിച്ചിരിക്കുന്നു. 1,30,000-ത്തിലധികം വിജയകരമായ ലാപറോസ്കോപ്പിക് ശസ്ത്രക്രിയകളും 2 കോടി രോഗികൾക്ക് മുകളിൽ ചികിത്സയും നൽകിക്കൊണ്ട്, സൺറൈസ് ഇന്ന് ആരോഗ്യപരിപാലനരംഗത്ത് വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.
അവാർഡ് വിതരണച്ചടങ്ങിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

