കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് വിതരണച്ചടങ്ങിൽ, എട്ട് വനിത സംരംഭകരും, ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയ ആറു ദമ്പതികളും അവാർഡുകൾ ഏറ്റുവാങ്ങി.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ മാതൃകാപരമായി പ്രവർത്തിച്ച് വിജയിച്ച വനിത സംരംഭകർക്കാണ് എംപവർ ഹെർ അവാർഡ് നൽകി ആദരം കാണിച്ചത്. ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ മേഖലകളിൽ നേട്ടം നേടിയ ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകളും വിതരണം ചെയ്തു.
എജ്യുക്കേഷൻ & എംപ്ലോയബിലിറ്റി വിഭാഗത്തിലെ ഔട്ട്സ്റ്റാന്റിംഗ് ബിസിനസ് കപ്പിൾസ് അവാർഡ് ആദി ഇൻസ്റ്റിറ്റ്യൂട്ട് ഉടമകളായ മുഹമ്മദ് ഷാഫി (സിഇഒ)&ദർശന(സിഒഒ)എന്നിവർ ചേർന്ന് ഏറ്റുവാങ്ങി
ആദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വഴിയായി, വ്യവസായ രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ, ലൊജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജ്മെന്റ്, അക്കൗണ്ടിംഗ് കോഴ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഓയിൽ & ഗ്യാസ്, AC ടെക്നീഷ്യൻ കോഴ്സ് തുടങ്ങി നിരവധി കരിയർ നിർമ്മാണ കോഴ്സുകൾ നൽകുന്നു.ആധുനിക ലാബ് സൗകര്യം, പരിചയസമ്പന്നരായ ഫാക്കൽറ്റി, ഹാൻഡ്സ്-ഓൺ ട്രെയിനിങ്, കൂടാതെ 100% ജോബ് അസിസ്റ്റൻസ് – ഇവയാണ് ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് –ന്റെ പ്രത്യേകത.
അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

