ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് -എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് വിതരണം കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്നു. എംപവർ ഹെർ അവാർഡ് 8 വനിത സംരംഭകരും ബിസിനസ് കപ്പിൽ അവാർഡ് ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച 6 ദമ്പതികളും ഏറ്റുവാങ്ങി.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വിജയം കൈവരിച്ച വുമൺ എന്റർപ്രനേഴ്സിനാണ് എംപവ്വർ ഹെർ അവാർഡ് സമ്മാനിച്ചത്. ഹെൽത്ത് കെയർ ഇൻഡസ്ട്രി, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങി ബിസിനസ് രംഗത്ത് വിജയം കൊയ്ത ദമ്പതികൾക്കാണ് ബിസിനസ് കപ്പിൾ അവാർഡുകൾ വിതരണം ചെയ്തത്.
ഔട്ട് സ്റ്റാൻഡിങ് വുമൺ (Insurance & Financial Services വിഭാഗത്തിൽ)ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഇന്ത്യയുടെ ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർ സുനിലാ കുമാരി അവാർഡ് ഏറ്റുവാങ്ങി.
തന്റെ പതിനഞ്ച് വർഷത്തെ lic കരിയറിൽ തുടർച്ചയായി വിജയങ്ങൾ നേടി എം.ഡി.ആർ.ടി.യുടെ ഏറ്റവും ഉയർന്ന സ്ഥാനമായ ‘ടോപ്പ് ഓഫ് ദി ടേബിൾ’ സ്ഥാനത്ത് തുടർച്ചയായി അഞ്ച് വർഷമായി നിലനിർത്തിയ സൗത്ത് ഇന്ത്യയിലെയിലെ ഏകവനിത അഡ്വൈസർ ആണ് സുനില.കൂടാതെ Lic of India യുടെ ഏറ്റവും പരോമോന്നത ക്ലബ് ആയ എലൈറ്റ് ക്ലബ്ബിൽ മൂന്ന് വർഷമായി തുടരുന്ന കേരളത്തിൽ നിന്നും ഉള്ള ഏക വ്യക്തിയുമാണ്
മുൻ എം പി യും സാമൂഹിക – സാംസ്കാരിക പ്രവർത്തകനുമായ ശ്രീ.സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനും ആയ എൻ.എ നിഷാദ്, ACV വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

