കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയം നേടിയ ആറു ദമ്പതികൾക്കും എട്ട് വനിത സംരംഭകർക്കും അവാർഡുകൾ വിതരണം ചെയ്തു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ, ആരോഗ്യപരിപാലന തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വിജയിച്ച വനിത സംരംഭകർക്ക് എംപവർ ഹെർ അവാർഡ് നൽകപ്പെട്ടു. ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ മേഖലകളിൽ നേട്ടം നേടിയ ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ വിതരണം ചെയ്തു.
എംപവർ ഹെർ അവാർഡ് (Sustainable Manufacturing & Horticulture വിഭാഗം) അഗ്രോ ബ്രദേഴ്സ് ക്വയർ കമ്പനി മാനേജിങ് ഡയറക്ടർ അനു പോൾ ഏറ്റുവാങ്ങി.പരിസ്ഥിതിയോട് സൗഹൃദപരമായ ഉൽപ്പന്നങ്ങൾ മുഖേന ഭൂമിയെ സംരക്ഷിക്കുകയും കാർഷിക-ഹോർട്ടികൾച്ചറൽ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന അഗ്രോ ബ്രദേഴ്സ് ക്വയർ കമ്പനി സംരംഭത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നത് അനു പോളാണ്.
അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവരാണ് നിർവ്വഹിച്ചു.

