നിങ്ങളുടെ ആധാറും പാനും സുരക്ഷിതമാണോ? ഇങ്ങനെ ഉറപ്പാക്കാം

ആധാർ, പാൻ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ ഏറെ പ്രധാനപ്പെട്ടവയാണ്. ബാങ്കിംഗ്, വായ്പ, കെവൈസി പ്രക്രിയകൾ എന്നിവയിൽ ഇവ ആവശ്യമായതിനാൽ ചിലപ്പോൾ ദുരുപയോഗത്തിന്റെ സാധ്യതയും ഉയരും. ഇത്തരം ദുരുപയോഗം സാമ്പത്തിക നഷ്ടങ്ങളിലേക്കും നിയമപ്രശ്നങ്ങളിലേക്കും നയിക്കാം. അതിനാൽ രേഖകൾ സുരക്ഷിതമാണോ എന്ന് നിരന്തരം പരിശോധിക്കുന്നതും ജാഗ്രത പാലിക്കുന്നതും പ്രധാനമാണ്.

എങ്ങനെ പരിശോധിക്കാം? എന്തെല്ലാം ശ്രദ്ധിക്കണം?

1. ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക
• നാല് ക്രെഡിറ്റ് ബ്യൂറോകളിൽ (CIBIL, Experian, Equifax, CRIF) ഏതൊന്നിൽ നിന്നും നിങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ സൗജന്യ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കും.
• റിപ്പോർട്ടിൽ നിങ്ങൾ അറിയാത്ത ലോൺ അക്കൗണ്ടുകൾ, വായ്പാ അന്വേഷണങ്ങൾ, അല്ലെങ്കിൽ വായ്പാ അപേക്ഷകൾ ഉണ്ടോ എന്ന് പരിശോധിക്കുക.
• പരിചയമില്ലാത്ത ലോൺ എൻട്രികൾ കണ്ടാൽ ഉടൻ നടപടി സ്വീകരിക്കുക.

വായ്പാ ബന്ധപ്പെട്ട അറിയിപ്പുകൾ അവഗണിക്കരുത്

• അപ്രതീക്ഷിതമായി ലഭിക്കുന്ന ലോൺ അപ്രൂവൽ/റിജക്ഷൻ മെസേജുകൾ,
ഇമെയിലുകൾ, കത്തുകൾ, എസ്എംഎസുകൾ എന്നിവ ജാഗ്രതയോടെ പരിശോധിക്കുക.
• നിങ്ങൾ അപേക്ഷിക്കാത്ത വായ്പയെക്കുറിച്ചുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ വായ്പാദാതാവുമായി ബന്ധപ്പെടുക.
• നിങ്ങളുടെ പേരിൽ ആരെങ്കിലും അപേക്ഷ സമർപ്പിച്ചോയെന്ന് സ്ഥിരീകരിക്കുക.