തകർപ്പൻ ഫീച്ചറുകളുമായി ആപ്പിളിന്റെ എയർപോഡ് പ്രൊ 3യും മൂന്ന് പുതിയ വാച്ച് മോഡലുകളും

ആപ്പിൾ ഏറ്റവും പുതിയ എയർപോഡ് പ്രൊ 3 ഇയർബഡ്സും മൂന്ന് ആപ്പിൾ വാച്ച് മോഡലുകളും വിപണിയിൽ എത്തിച്ചു. ലൈവ് ട്രാൻസ്‌ലെഷൻ അടക്കം നിരവധി സവിശേഷതകളോടെയാണ് എയർപോഡ് പ്രൊ 3 പുറത്തിറക്കിയത്. വില 249 ഡോളർ (ഏകദേശം ₹21,967). വാച്ചുകൾക്ക് 5ജി കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിങ്, ഹെൽത്ത് ട്രാക്കിംഗ് തുടങ്ങി ആരോഗ്യ-സുരക്ഷാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

എയർപോഡ് പ്രൊ 3

4 മടങ്ങ് ശക്തമായ ആക്ടീവ് നോയിസ് കാൻസലേഷൻ

ആപ്പിൾ ഇന്റലിജൻസ് പിന്തുണയോടെ ലൈവ് ട്രാൻസ്‌ലെഷൻ

ഇപ്പോൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ ലഭ്യമാണ്; വർഷാവസാനത്തോടെ ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, ചൈനീസ് ഭാഷകളിലും എത്തും

ഐപി57 വാട്ടർ റെസിസ്റ്റൻസ്, ഹാർട്ട് റേറ്റ് മോണിറ്ററിങ്

5 വലുപ്പത്തിലുള്ള ഇയർടിപ്പുകൾ, കൂടുതൽ സൗകര്യപ്രദമായ ഫിറ്റ്

വില: ഏകദേശം ₹21,967

ആപ്പിൾ വാച്ച് സീരീസ് 11

5ജി സാങ്കേതികവിദ്യയും ലിക്വിഡ് ഗ്ലാസ് ഡിസ്പ്ലേയും

രക്തസമ്മർദ നിരീക്ഷണം, ഹൈപ്പർടെൻഷൻ മുന്നറിയിപ്പ്

സ്ലീപ് സ്കോർ ഫീച്ചർ വഴി ഉറക്കത്തിന്റെ ഗുണനിലവാര വിശകലനം

ഒറ്റ ചാർജിൽ 24 മണിക്കൂർ വരെ ബാറ്ററി ലൈഫ്

രണ്ടിരട്ടി സ്ക്രാച്ച് റെസിസ്റ്റന്റ് ഡിസ്പ്ലേ

വില: 399 ഡോളർ (ഏകദേശം ₹35,201)

ആപ്പിൾ വാച്ച് എസ്ഇ 3

സ്ലീപ് സ്കോർ, റിസ്റ്റ് ടെംപറേച്ചർ സെൻസർ

ഓൺബോർഡ് സ്പീക്കറുകൾ

ഫാസ്റ്റ് ചാർജിങ് പിന്തുണ – 45 മിനിറ്റിൽ 80% ചാർജ്

18 മണിക്കൂർ ബാറ്ററി ലൈഫ്

ഓൾവേയ്സ് ഓൺ ഡിസ്പ്ലേ, 5ജി കണക്റ്റിവിറ്റി

100% റീസൈക്ല്‍ഡ് അലൂമിനിയം കേസ്

വില: 249 ഡോളർ (ഏകദേശം ₹21,966)

ആപ്പിൾ വാച്ച് അൾട്രാ 3

സാറ്റലൈറ്റ് കണക്റ്റിവിറ്റിയാണ് പ്രധാന ആകർഷണം

ഒറ്റ ചാർജിൽ 42 മണിക്കൂർ ബാറ്ററി, ലോ പവർ മോഡിൽ 72 മണിക്കൂർ

15 മിനിറ്റ് ഫാസ്റ്റ് ചാർജിങിൽ 12 മണിക്കൂർ ബാറ്ററി ലൈഫ്

അപകടങ്ങളോ അടിയന്തരാവസ്ഥകളോ ഉണ്ടായാൽ സാറ്റലൈറ്റ് വഴിയുള്ള SOS സേവനം

ആദ്യത്തെ 2 വർഷം സാറ്റലൈറ്റ് സേവനം സൗജന്യം

ഏറ്റവും വലിയ ആപ്പിൾ വാച്ച് ഡിസ്പ്ലേ

വില: 799 ഡോളർ (ഏകദേശം ₹70,487)