സംസ്ഥാനത്തെ കോർപറേഷനുകൾക്കും നഗരസഭകൾക്കും വരുമാനം ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് (ഇൻഫ്രാസ്ട്രക്ചർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്) കേന്ദ്രം പലിശരഹിത വായ്പ നൽകും.
പദ്ധതികളുടെ രൂപരേഖ ഈ മാസം തന്നെ നൽകണം.50 വർഷമാണു തിരിച്ചടവു കാലാവധി. വരുമാനം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾക്കേ തുക അനുവദിക്കൂ എന്നു കേന്ദ്ര നഗരവികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നിർമാണത്തിലുള്ള പദ്ധതികൾക്കും വായ്പ ഉപയോഗിക്കാം. ആകെ 400 കോടി രൂപ ലഭിക്കുമെന്നാണു വിവരം.

