പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയവു മായി റിസര്‍വ് ബാങ്ക്

പലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയില്‍. പുതിയ നയം പ്രഖ്യാപിച്ചതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്.

മേയ് 2022നും ഫെബ്രുവരി 2023നും ഇടയില്‍ പലിശ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് കൂട്ടിയത്. ഫ്ളോട്ടിംഗ് പലിശ നിരക്കുകളുടേയെല്ലാം ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്നത് റീപ്പോ നിരക്കായതിനാല്‍ ആര്‍ബിഐ പലിശ കൂട്ടുമ്പോഴെല്ലാം വായ്പാ പലിശയും ഉയരും.