കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന വിധിയുമായി സുപ്രീം കോടതി.

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസം നൽകുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഈ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബാങ്കുകൾക്ക് നികുതിയിളവിന് അഹർതയുണ്ടെന്നും സുപ്രീം കോടതി വിധിച്ചു. ഫലത്തിൽ കേരളത്തിലെ 74 ബാങ്കുകൾക്ക് ഏതാണ്ട് 600 കോടി രൂപയുടെ ആശ്വാസമാണ് ഈ വിധിയിലൂടെ ലഭിക്കുക.