സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സെബി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്‌റ്റോക്ക് ടിപ്‌സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി സെബി (SEBI). ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം

സാമ്പത്തിക ഉപദേശങ്ങളും സ്‌റ്റോക്ക് ടിപ്‌സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്‌ട്രേഡ്‌ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്‌സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്‌ളുവന്‍സേഴ്‌സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായ…ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു.