ജയിലർ ഓഗസ്റ്റ് 10ന്. സെന്‍സറിംഗ് പൂര്‍ത്തിയായി

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നു എന്നത് മലയാളികളായ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. രജനിയും മോഹന്‍ലാലും ആദ്യമായാണ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ.

തമിഴ് സിനിമയില്‍ നിലവില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും വൈറല്‍ ആയിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ജയിലറിലെ ഇതുവരെ ഇറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ വൈറലാണ്. അതേ സമയം ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്നാണ് വിവരം. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 2 മണിക്കൂര്‍ 48 മണിക്കൂര്‍ 47 സെക്കന്‍റാണ്.

കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസിനാണ്.