നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാൻ ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ

നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനടക്കം സഹായിക്കുന്ന ‘സഞ്ചാർ സാഥി’ എന്ന കേന്ദ്ര പോർട്ടൽ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായി. കേന്ദ്ര ടെലികോം വകുപ്പിനു കീഴിലുള്ള പോർട്ടലിന്റെ ഔദ്യോഗിക ലോഞ്ച് അടുത്തയാഴ്ച നടക്കും.

നിലവിൽ പൊലീസ് വഴിയാണ് ബ്ലോക്കിങ് നടപടിക്രമങ്ങൾ. ഇനി വ്യക്തിക്ക് സ്വന്തം നിലയിൽ ഓൺലൈനായി അപേക്ഷിക്കാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ മോഷ്ടാവിന് മറ്റ് സിം കാർഡ് ഉപയോഗിച്ചും ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾ www.sancharsaathi.gov.in എന്ന സൈറ്റിൽ