ലാൻഡ് റോവർ ഡിഫൻഡർ ശ്രേണിയിൽ പുതിയ വാഹനങ്ങളായ 130 ഔട്ട്ബൗണ്ട്, 130 വി8 എന്നിവ അവതരിപ്പിച്ചു. മാറ്റ് കളർ ഫിനിഷിലുള്ള 130 ഔട്ട്ബൗണ്ട് 5 സീറ്റുള്ള വാഹനമാണ്.
പെട്രോളിലും ഡീസലിലും ലഭിക്കും. മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. 5 ലീറ്റർ സൂപ്പർചാർജ്ഡ് വി8 എൻജിനാണ് 130 വി8ന്. 485 ബിഎച്ച്പിയാണ് എൻജിൻ കരുത്ത്.

