ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി എയർ ഇന്ത്യ.

ഡിജിറ്റൽ സംവിധാനം ആധുനികവൽക്കരിക്കാൻ 20 കോടി ഡോളറിന്റെ കൂടി നിക്ഷേപവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ.

ചാറ്റ്ജിപിടി അധിഷ്ഠിത ചാറ്റ്ബോട്ട് ഉൾപ്പെടെ ഒരുക്കാനാണ് പദ്ധതി. നിലവിൽ ഡിജിറ്റൽ മേഖലയിലെ വികസനത്തിന് 20 കോടി ഡോളറിന് അടുത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഉപഭോക്തൃ അറിയിപ്പ് സംവിധാനം, വിമാനത്തിന് അകത്തെ വിനോദസൗകര്യങ്ങൾ, ഉപഭോക്തൃ സേവന പോർട്ടൽ എന്നിവയുടെ ആധുനികവൽക്കരണം നടപ്പിലാക്കിവരികയാണ്.