സ്വർണവില കുത്തനെ ഉയർന്നു. ഇന്നത്തെ സ്വർണം ,വെള്ളി നിരക്കുകൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44240 രൂപയാണ്. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത് 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 50 രൂപ ഉയർന്നു. വിപണി വില 4595 രൂപയാണ്. 

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാർച്ച് ആദ്യവാരത്തിൽ  69  രൂപയുണ്ടായിരുന്ന വെള്ളിക്ക് ഏപ്രിൽ ആദ്യവാരം 78 ലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  90  രൂപയാണ്.