‘വാരിസ്’ നാളെ കേരളമെമ്പാടും പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് വിജയ്. വിജയ്‍യുടെ പുതിയ ചിത്രമായ ‘വാരിസി’ന്റെ ആവേശത്തിലാണ് കേരളം ഇപ്പോള്‍. റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ ഏറെക്കുറെ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍  നായിക.  വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്  ചിത്രത്തിന്റെ നിർമ്മാണം.