കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും മാളികപ്പുറം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ പുതിയ റിലീസുകളില്‍ ഏറ്റവുമധികം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രമായി മാറുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ത്തന്നെ കേരളത്തിന് പുറത്തേക്കും രാജ്യത്തിന് പുറത്തേക്കും ചിത്രം എത്തിക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍. 

മലയാളത്തിന് പുറമെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തിക്കുന്ന കാര്യം ഉണ്ണി മുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 6 മുതലാണ് തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യുക. ചിത്രത്തിന്‍റെ യുഎഇ, ജിസിസി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 5 ന് ചിത്രം ഇവിടങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കും.ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.