ജിയോ ട്രൂ 5ജി ഇനി ആന്ധ്രയിലും

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്.

ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂർ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമർനാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹർ റെഡ്ഡിയും ചേർന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേർഡ് വൈഫൈ സേവനങ്ങൾ എന്നിവ ലോഞ്ച് ചെയ്തു. 

ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റിലൂടെയും വിപ്ലവകരമായ എആർ-വിആർ ഉപകരണമായ ജിയോ ഗ്ലാസിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയിലെ 5ജിയുടെ ആഴത്തിലുള്ള നേട്ടങ്ങൾ ജിയോ പ്രദർശിപ്പിച്ചതായി കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിക്കുന്നു. ജിയോ 5ജി സേവനങ്ങൾ ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്നും ജിയോ വക്താവ് ചൂണ്ടിക്കാട്ടി.അടുത്ത വർഷം അവസാനത്തോടെ ജിയോ 5ജി സേവനങ്ങൾ സംസ്ഥാനത്തുടനീളം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.അവരുടെ നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ, ആന്ധ്രാപ്രദേശിൽ 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്, ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 2023 ഡിസംബറോടെ ജിയോ ട്രൂ 5ജി സേവനങ്ങൾ എല്ലായിടത്തും ലഭ്യമാകും. ആന്ധ്രാപ്രദേശിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.