3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ

3295 കോടി രൂപ മുടക്കി 40 വിമാനങ്ങൾ നവീകരിക്കാൻ എയർ ഇന്ത്യ.  27 ബോയിങ് 787–800, 13 ബോയിങ് 777 വിമാനങ്ങളാണ് നവീകരിക്കുക. ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനൊപ്പം ലഭിച്ച വിമാനങ്ങളാണ് ഇവ. നവീകരിച്ച വിമാനങ്ങളുടെ ആദ്യ ഘട്ടം 2024ൽ സർവീസിന് എത്തിയേക്കും.  ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയാകും അകത്തളങ്ങൾ നവീകരിക്കുക. ഇതിനായി ലണ്ടൻ ആസ്ഥാനമായ ജെപിഎ ഡിസൈൻ ആൻഡ് ട്രെൻഡ്‌ വർക്സ് എന്ന കമ്പനിയാണ് സഹകരിക്കുന്നത്