ഉൽപാദന ചെലവിൽ ഉണ്ടായ വർധന,  കാർ നിർമാതാക്കൾ വില കൂട്ടുന്നു. 

 ഔഡി, റെനോ,   മെഴ്സിഡീസ് ബെൻസ് ,കിയ ഇന്ത്യ, എംജി മോട്ടോർ എന്നീ കമ്പനികൾ വില വർധന പ്രഖ്യാപിച്ചു.

ഔഡി വാഹനങ്ങളുടെ വിലയിൽ ജനുവരി മുതൽ  1.7 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വിലയിലുണ്ടാകുന്ന വർധന എത്രയെന്ന് റെനോ പ്രഖ്യാപിച്ചിട്ടില്ല.ബെൻസ്, വിലയിൽ 5 ശതമാനം വർധനയാണ് വരുത്തുന്നത്. മോഡലുകൾ അനുസരിച്ച് കിയ 50,000 രൂപ വരെ വില ഉയർത്തും. എംജി മോട്ടോർ, വിലയിൽ 2–3 ശതമാനം വില വർധനയാണ് ലക്ഷ്യമിടുന്നത്. ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി ഇന്ത്യ എന്നീ കമ്പനികളും വില വർധന പ്രഖ്യാപിച്ചിരുന്നു.