സ്വർണവിലയിൽ വൻ ഇടിവ്; ആഭരണ വിപണിയിൽ ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ ആശ്വാസം നൽകുന്ന തരത്തിലാണ് ഇന്നത്തെ വിലക്കുറവ്.ഇന്ന് ഗ്രാമിന് 275 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,000 രൂപയായി. പവന് 2,200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,000 രൂപയായി.

അടുത്തകാലത്തായി റെക്കോർഡ് ഉയരങ്ങളിലെത്തിയിരുന്ന സ്വർണവിലയിൽ ഉണ്ടായ ഈ പെട്ടെന്നുള്ള ഇടിവ് ആഭരണ വിപണിക്ക് ഉണർവ് പകരുമെന്നാണ് വിലയിരുത്തൽ. വിവാഹ സീസണും ആഘോഷകാലങ്ങളും മുന്നിൽ കണ്ട് വാങ്ങൽ മാറ്റിവെച്ചിരുന്ന നിരവധി ഉപഭോക്താക്കൾക്ക് ഇത് അനുകൂല സമയമായേക്കും.
അതേസമയം, സ്വർണത്തെ നിക്ഷേപമായി കണക്കാക്കി ഉയർന്ന വിലയിൽ വാങ്ങിയവർക്ക് ഇന്നത്തെ വിലക്കുറവ് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ, ഡോളറിന്റെ ശക്തി, അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണവിലയിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാര മേഖലയുടെ വിലയിരുത്തൽ.