സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 14,260 രൂപയായാണ് ഇന്നത്തെ വില. ഇന്നലെയുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.പവന്റെ വിലയിലും ഉയർച്ച തുടരുകയാണ്. ഒരു പവന് 160 രൂപ കൂടി വർധിച്ചതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവന്റെ വില 1,14,080 രൂപയായി.ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. വെള്ളിയുടെ ഒരു ഗ്രാമിന് 270 രൂപയും, 10 ഗ്രാമിന് 2,700 രൂപയുമാണ് നിലവിലെ വില.