13 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഇനി വാട്‌സാപ്പ്; പക്ഷേ കർശന നിയന്ത്രണങ്ങളോടെ

മാതാപിതാക്കളുടെ നിയന്ത്രണത്തിൽ വാട്‌സാപ്പ് അക്കൗണ്ടുകൾ ഇനി 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആരംഭിക്കാം. ഇതുവരെ 13 വയസ്സായിരുന്നു കുറഞ്ഞ പ്രായപരിധി. പുതിയ സംവിധാനത്തോടെ ടീനേജിലേക്ക് പ്രവേശിക്കാത്ത കുട്ടികൾക്കും കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. എന്നാൽ, സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ നിരവധി നിയന്ത്രണങ്ങളോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

പ്രീ-ടീനേജർമാർക്ക് ലഭിക്കാത്ത സൗകര്യങ്ങൾ:

മെറ്റാ എഐ ഉപയോഗിക്കാനാവില്ല
ചാനൽസ് ഫീച്ചർ ലഭ്യമാകില്ല
സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചെയ്യാനാവില്ല
ചാറ്റ് ലോക്കും ആപ്പ് ലോക്കും ലഭ്യമാകില്ല
ലിങ്ക്ഡ് ഡിവൈസസ് ഓപ്ഷൻ ഉണ്ടാകില്ല
ലൊക്കേഷൻ ഷെയറിംഗ് അനുവദിക്കില്ല
ഡിസപ്പിയറിംഗ് മെസേജുകൾ ഉപയോഗിക്കാൻ സാധിക്കില്ല
പരസ്യങ്ങൾ കാണിക്കില്ല

മാതാപിതാക്കളുടെ നിയന്ത്രണം:

കുട്ടി ഏത് ഗ്രൂപ്പുകളിൽ അംഗമാകണം എന്ന് തീരുമാനിക്കാൻ കഴിയും
ആരുമായാണ് ആശയവിനിമയം നടത്തേണ്ടത് എന്ന് നിയന്ത്രിക്കാം

സ്വകാര്യതാ സംവിധാനങ്ങൾ:

മാതാപിതാക്കൾ സേവ് ചെയ്ത കോൺടാക്ടുകൾക്കു മാത്രമേ പ്രൊഫൈൽ ഫോട്ടോയും ‘ലാസ്റ്റ് സീൻ’ സ്റ്റാറ്റസും കാണാനാകൂ
അന്യരിൽ നിന്ന് വരുന്ന ഗ്രൂപ്പ് ഇൻവൈറ്റുകൾ ‘റിക്വസ്റ്റ്സ്’ ഫോൾഡറിലേക്ക് മാറും; അംഗീകാരം നൽകിയാൽ മാത്രമേ പ്രവേശനം ലഭിക്കൂ
അക്കൗണ്ട് നിയന്ത്രിക്കാൻ 6 അക്ക രഹസ്യ പിൻ സംവിധാനം; സെറ്റിംഗ്സ് മാറ്റങ്ങൾ മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ

അക്കൗണ്ട് എങ്ങനെ സജ്ജീകരിക്കാം?

കുട്ടിയുടെ ഫോണിൽ വാട്‌സാപ്പ് ഇൻസ്റ്റാൾ ചെയ്യുക
“Create a parent-managed account” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് ജനനത്തീയതി നൽകുക
രക്ഷിതാവിന്റെ അക്കൗണ്ടുമായി ക്യുആർ കോഡ് വഴി ബന്ധിപ്പിക്കുക
ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കി പിൻ സജ്ജീകരിക്കുക

രക്ഷിതാവിന്റെ ഫോണുമായി ബന്ധിപ്പിക്കൽ:

കുട്ടിയുടെ ഫോണിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുക
Agree തിരഞ്ഞെടുക്കുക
മുതിർന്ന വ്യക്തിയാണെന്ന് സ്ഥിരീകരിക്കുക
6 അക്ക പിൻ നൽകുകയും സ്ഥിരീകരിക്കുകയും ചെയ്യുക

ഈ ഫീച്ചർ ഘട്ടംഘട്ടമായി അവതരിപ്പിക്കപ്പെടും. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാകും. ചിലർക്കെങ്കിലും ഇതിനകം പുതിയ വേർഷനിൽ ഈ സൗകര്യം ലഭിച്ചിട്ടുണ്ടാകാം.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ലോകമെമ്പാടും നിയമങ്ങൾ ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. ഇന്ത്യയിൽ ചില സംസ്ഥാനങ്ങൾ ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, കേന്ദ്രതലത്തിൽ സമതുലിതമായ സമീപനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.