പുതിയ കിയ സെല്റ്റോസ് കേരളത്തിൽ; പ്രീമിയം ഫീച്ചറുകളുമായി വിപണിയിൽ എത്തുന്നു

കിയ ഇന്ത്യ പുതിയ സെല്റ്റോസ് മോഡൽ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിലെ ഫോറം മാളിൽ നടന്ന ചടങ്ങില് കിയ ഇന്ത്യ സൗത്ത് റീജിയണൽ ജനറൽ മാനേജർ രാഹുൽ നികം പുതിയ മോഡൽ അവതരിച്ചു.

ഡിസൈൻ & പ്ലാറ്റ്ഫോം

പുതിയ സെല്റ്റോസ്, കിയയുടെ ആഗോള പ്രശസ്ത കെ3 പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മിഡ്-എസ്യുവി സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ വാഹനമാണിത്:
• നീളം: 4460 എംഎം
• വീതി: 1830 എംഎം
• ഉയരം: 1635 എംഎം
• വീൽബേസ്: 2690 എംഎം
പ്രീമിയം എസ്റ്ററ്റിക് നൽകുന്ന ഫീച്ചറുകളിൽ ഉൾപ്പെടുന്നു:
• ഡിജിറ്റൽ ടൈഗർ ഫെയ്സ്, ഐസ് ക്യൂബ് എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ
• സ്റ്റാർ മാപ്പ് DRL, കണക്റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ
• 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ
• ആദ്യമായി ഓട്ടോമാറ്റിക് സ്ട്രീംലൈൻ ഡോർ ഹാൻഡിലുകൾ
ഇന്റീരിയർ ഫീച്ചറുകൾ
• 75.18 സെന്റീമീറ്റർ (30 ഇഞ്ച്) ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ
• വെന്റിലേറ്റഡ് സീറ്റുകൾ, 10-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് മെമ്മറി ഫംഗ്ഷനോടുകൂടി
• 8 സ്പീക്കറുകളുടെ ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം
• ഡ്യുവൽ പനോരമിക് സൺറൂഫ്, 64-നിറം ആംബിയന്റ് മൂഡ് ലൈറ്റിങ്
സുരക്ഷാ സവിശേഷതകൾ
• ആറ് എയർബാഗുകൾ, എ.ബി.എസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്
• ബ്ലൈൻഡ് വ്യൂ മോണിറ്ററോടുകൂടിയ 360 ഡിഗ്രി ക്യാമറ
വില & കളർ ഓപ്ഷനുകൾ
• എക്സ്-ഷോറൂം വില: 10.99 ലക്ഷം – 19.99 ലക്ഷം രൂപ
• പുതിയ നിറങ്ങൾ: മോനിങ് ഹേസ്, മാഗ്മ റെഡ് ഉൾപ്പെടെ ആകെ 10 ഓപ്ഷനുകൾ
എൻജിൻ & ട്രാൻസ്മിഷൻ ഓപ്ഷനുകൾ
• എൻജിൻ: 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്, 1.5 ലിറ്റർ ടർബോ പെട്രോള്, 1.5 ലിറ്റർ ഡീസൽ
• ട്രാൻസ്മിഷൻ: 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 7-സ്പീഡ് DCT, 6-സ്പീഡ് ഓട്ടോമാറ്റിക്
• കോർ ട്രിമുകൾ: HTE(O), HTK(O), HTX(A), GTX(A)/X-Line(A)
• ഓപ്ഷണൽ പാക്കേജുകൾ ലഭ്യമാണ്

പുതിയ സെല്റ്റോസ്, മിഡ്-എസ്യുവി വിപണിയിൽ പ്രീമിയം ഫീച്ചറുകൾ, ആധുനിക ടെക്നോളജി, സുരക്ഷാ സവിശേഷതകൾ എന്നിവയുമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോഡലായി കരുതപ്പെടുന്നു.