വാട്സ്ആപ്പ് സുരക്ഷ ബിസിനസ് നിലവാരത്തിലേക്ക്:സുരക്ഷ ശക്തമാക്കാൻ 7വഴികൾ

വ്യക്തിഗത ആശയവിനിമയത്തിനൊപ്പം ബിസിനസ് ഇടപാടുകൾക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അതിനാൽ തന്നെ ചാറ്റുകളുടെയും ഡാറ്റയുടെയും സുരക്ഷ ഇന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ നിർണായകമാണ്. വാട്സ്ആപ്പിലെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ പ്രായോഗികമായി സ്വീകരിക്കാവുന്ന ഏഴ് പ്രധാന മാർഗങ്ങൾ ഇതാ.

1. പ്രൈവസി ചെക്കപ്പ്: നിയന്ത്രണം നിങ്ങളുടെ കൈകളിൽ

വാട്സ്ആപ്പ് സെറ്റിംഗ്സിലെ Privacy Checkup വഴി പ്രൊഫൈൽ ചിത്രം, ‘About’, സ്റ്റാറ്റസ് എന്നിവ ആരെല്ലാം കാണണം എന്ന് നിശ്ചയിക്കാം. Last Seen/Online, Read Receipts തുടങ്ങിയവ നിയന്ത്രിക്കാനും, നിങ്ങളെ ആരെല്ലാം കോൺടാക്ട് ചെയ്യണം, ഗ്രൂപ്പുകളിൽ ചേർക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണം ഏർപ്പെടുത്താനും ഈ ഓപ്ഷൻ സഹായിക്കും. അനാവശ്യ കോളുകളും സന്ദേശങ്ങളും കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.

2. Disappearing Messages: ഡാറ്റ റിസ്ക് കുറയ്ക്കാം

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ടായാലും, ഡിവൈസ് സുരക്ഷിതമല്ലെങ്കിൽ ചാറ്റുകൾ അപകടത്തിലാകും. Disappearing Messages എനേബിൾ ചെയ്താൽ, സന്ദേശങ്ങൾ 24 മണിക്കൂർ, 7 ദിവസം, അല്ലെങ്കിൽ 90 ദിവസം കഴിഞ്ഞ് സ്വയം ഡിലീറ്റ് ആകും. Settings > Privacy > Default Message Timer വഴി ഇത് സജ്ജീകരിക്കാം.

3. Two-Factor Authentication: അക്കൗണ്ടിന് ഇരട്ട സുരക്ഷ

വാട്സ്ആപ്പ് അക്കൗണ്ട് അനധികൃതമായി കൈവശപ്പെടുന്നത് തടയാൻ Two-Step Verification നിർബന്ധമാണ്. ഒരു PIN സജ്ജീകരിച്ചാൽ, പുതിയ ഡിവൈസിൽ ലോഗിൻ ചെയ്യുമ്പോൾ അധിക സുരക്ഷ ഉറപ്പാക്കാം. ആവശ്യമെങ്കിൽ PIN റീസെറ്റ് ചെയ്യാൻ ഇമെയിൽ വിലാസവും ചേർക്കാം. കൂടാതെ Passkey സപ്പോർട്ടും ഉപയോഗിക്കാം.

4. App Lock & Chat Lock: ലെയർഡ് സെക്യൂരിറ്റി

ഫോൺ കൈവശപ്പെട്ടാലും വാട്സ്ആപ്പ് തുറക്കാൻ കഴിയാത്ത വിധം App Lock ഉപയോഗിക്കാം. Face ID, Touch ID, Fingerprint എന്നിവ വഴി ആപ്പ് ലോക്ക് ചെയ്യാം. പ്രത്യേകിച്ച് സെൻസിറ്റീവ് ചാറ്റുകൾക്ക് Chat Lock എനേബിൾ ചെയ്താൽ, ഓരോ സംഭാഷണത്തിനും അധിക സുരക്ഷ ഉറപ്പാക്കാം.

5. Advanced Privacy Settings: സൈബർ ഭീഷണികൾക്ക് പ്രതിരോധം

Privacy > Advanced വിഭാഗത്തിൽ പരിചയമില്ലാത്ത അക്കൗണ്ടുകളിൽ നിന്നുള്ള മെസേജുകൾ തടയാം. കോളുകളിലെ IP വിലാസം മറയ്ക്കാനുള്ള ഓപ്ഷനും ലിങ്ക് പ്രിവ്യൂസ് ഡിസേബിൾ ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്—സൈബർ തട്ടിപ്പുകൾ ഒഴിവാക്കാൻ ഇത് സഹായകമാണ്.

6. Advanced Chat Privacy: ഡാറ്റ നിയന്ത്രണം

ഓരോ വ്യക്തിഗതയോ ഗ്രൂപ്പ് ചാറ്റിലോ Advanced Chat Privacy ഓണാക്കാം. ഇതിലൂടെ ചാറ്റ് ഉള്ളടക്കം AI പരിശീലനം പോലുള്ള ആവശ്യങ്ങൾക്കായി ആപ്പിന് പുറത്തേക്ക് ഉപയോഗിക്കുന്നത് തടയാം. മീഡിയ ഫയലുകളുടെ ഓട്ടോ ഡൗൺലോഡും നിയന്ത്രിക്കാം.

7. One-Time View & Hear: അത്യാവശ്യത്തിന് മാത്രം

ചിത്രങ്ങൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ എന്നിവ ഒരിക്കൽ മാത്രം കാണുകയോ കേൾക്കുകയോ ചെയ്യാൻ One-Time View ഉപയോഗിക്കാം. മീഡിയ അയയ്ക്കുമ്പോൾ ‘1’ ഐക്കൺ ടാപ്പ് ചെയ്താൽ മതി. സെൻസിറ്റീവ് വിവരങ്ങൾ കൈമാറുമ്പോൾ ഇത് ഏറ്റവും സുരക്ഷിതമായ മാർഗമാണ്.