കേരള ടൂറിസിന് ₹55,000 കോടി വരുമാനം; പൊതുഇടങ്ങൾ വിനോദകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് സർക്കാർ

കേരളത്തിലെ ആഭ്യന്തര ടൂറിസം സംസ്ഥാന സാമ്പത്തിക വളർച്ചയ്ക്ക് വലിയ കൈത്താങ്ങാകുന്നതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പ്രതിവർഷം ഏകദേശം ₹55,000 കോടി രൂപയാണ് ആഭ്യന്തര വിനോദസഞ്ചാരത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം.

കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന ‘ലോകം കൊതിക്കും കേരളം – വിഷൻ 2031’ ടൂറിസം ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുഇടങ്ങളെ ടൂറിസം ഹബ് ആക്കി മാറ്റുന്ന പദ്ധതികൾക്കാണ് സർക്കാർ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിക്ക് വിദേശ സഞ്ചാരികളുടെ പിന്തുണ -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്റെ പ്രസംഗത്തിൽ പറഞ്ഞു:
• കോവിഡ് ശേഷം ഏറ്റവും കൂടുതൽ വിദേശസഞ്ചാരികൾ എത്തിയ ജില്ല ഇടുക്കിയാണ്
• ആഭ്യന്തരവും വിദേശവുമായ സന്ദർശകരുടെ വരവിൽ മുന്നാർ റെക്കോർഡ് നേട്ടം കൈവരിച്ചു
• ടൂറിസത്തെ കേരളത്തിലെ മുഖ്യ വ്യവസായമായി മാറ്റാനുള്ള ദൗത്യം സർക്കാർ മുന്നോട്ടുകൊണ്ടുപോകും

ടൂറിസം മേഖലയുടെ പുതിയ നയരേഖ അവതരിപ്പിച്ചതോടെയാണ് ശിൽപശാല പുരോഗമിച്ചത്.