സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വിൽപനശാലകളിൽ നിലവിലുള്ള വിലക്കുറവിനൊപ്പം 10% വരെ അധിക വിലക്കുറവ് ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. സബ്സിഡിയില്ലാത്ത ഉൽപ്പന്നങ്ങളിലാണ് ഈ ആനുകൂല്യം ബാധകമാകുന്നത്.
കൊച്ചിയിൽ നടന്ന സപ്ലൈകോ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിൽ നടത്തിയ പ്രഖ്യാപനത്തിലാണ് മന്ത്രി ഈ വിവരം അറിയിച്ചത്. കൂടാതെ, വനിതാ പ്രിവിലേജ് കാർഡുകൾ നടപ്പിലാക്കുന്നതുൾപ്പെടെയുള്ള മറ്റു പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

