കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് വിതരണച്ചടങ്ങിൽ, എട്ട് വനിത സംരംഭകരും, ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയ ആറു ദമ്പതികളും അവാർഡുകൾ ഏറ്റുവാങ്ങി.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ മാതൃകാപരമായി പ്രവർത്തിച്ച് വിജയിച്ച വനിത സംരംഭകർക്കാണ് എംപവർ ഹെർ അവാർഡ് നൽകി ആദരം കാണിച്ചത്. ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ മേഖലകളിൽ നേട്ടം നേടിയ ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകളും വിതരണം ചെയ്തു.
ഫിറ്റ്നസ് & വെൽനെസ് മേഖലയിൽ മികച്ച ബിസിനസ് ദമ്പതികൾക്കുള്ള ഏഷ്യാനെറ്റ് ബിസിനസ് കപ്പിൾസ് എക്സലൻസ് അവാർഡ് ലൈഫ് ചേഞ്ച് ഫിറ്റ്നസ് സെന്റർ ഉടമകളായ സാബു വർഗീസ് & ബിൻസി സാബു ഏറ്റുവാങ്ങി.
33 വർഷത്തെ ആത്മാർഥമായ പരിശ്രമത്തിന്റെയും കരുത്തിന്റെയും യാത്രയാണ് സാബു വർഗീസിന്റെ “ലൈഫ് ചേഞ്ച്” എന്ന ആശയം.ഒരു പതിറ്റാണ്ടിലേറെയായി ദുബായിൽ 26-ഓളം ഫിറ്റ്നസ് സെന്ററുകളും വിവിധ തൊഴില്മേഖലകളിലും സ്വന്തം കഴിവിന്റെ മുദ്ര പതിപ്പിച്ച അദ്ദേഹം, ഇന്ന് ആരോഗ്യരംഗത്ത് ഒരു മാതൃകയായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും കൂട്ടായ്മയും നൽകുന്ന പങ്കാളിയാണ് ഭാര്യ ബിൻസി സാബു.കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം ഫാമിലി ഫിറ്റ്നസ് സെന്റർ, “ലൈഫ് ചേഞ്ച് ഫിറ്റ്നസ്”, ഇന്ന് കൊച്ചിയിലെ പാലാരിവട്ടത്ത് വിജയകരമായി ഒരു വർഷം പിന്നിടുകയാണ്. ഗ്ലോബൽ ലെവലിൽ “ലൈഫ് ചേഞ്ച് ഫിറ്റ്നസ്” ഉയർത്തിക്കൊണ്ടുപോകുകയാണ് ഇവരുടെ സ്വപ്നം. ആദ്യപടിയായി, കേരളത്തിലെ 14 ജില്ലകളിലും ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

