കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് വിതരണച്ചടങ്ങിൽ, എട്ട് വനിത സംരംഭകരും, ബിസിനസ് രംഗത്ത് നേട്ടമുണ്ടാക്കിയ ആറു ദമ്പതികളും അവാർഡുകൾ ഏറ്റുവാങ്ങി.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ മാതൃകാപരമായി പ്രവർത്തിച്ച് വിജയിച്ച വനിത സംരംഭകർക്കാണ് എംപവർ ഹെർ അവാർഡ് നൽകി ആദരം കാണിച്ചത്. ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ മേഖലകളിൽ നേട്ടം നേടിയ ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകളും വിതരണം ചെയ്തു.
എംപവർ ഹെർ അവാർഡ് – ഔട്ട് സ്റ്റാൻഡിങ് വുമൺ എന്റർപ്രണർ (ഹെൽത്ത് കെയർ & മെഡിക്കൽ പ്രൊഡക്റ്റ്സ് വിഭാഗം)സേവന മെഡിനീഡ്സ് മാനേജിങ് ഡയറക്ടർ ബിനു ഫിലിപ്പോസ് ഏറ്റുവാങ്ങി.
പ്രതിബന്ധങ്ങളും തിരിച്ചടികളും നിറഞ്ഞ വഴികളിൽ ഉറച്ച ദൃഢതയോടെയും കാഴ്ചപ്പാടോടെയും മുന്നേറി നേടിയ വിജയഗാഥയാണ് ബിനു ഫിലിപ്പോസിന്റെത്. മെഡിക്കൽ ഉപകരണ മേഖലയിലെ വിശ്വാസ്യതയുടെ പ്രതീകമായ ‘സുരക്ഷ’ ബ്രാൻഡിന്റെ ശക്തമായ സാരഥിയാണ് അവർ, ഇന്ത്യയാകെ അംഗീകൃതമായി അറിയപ്പെടുന്നു.
അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

