ഏഷ്യാനെറ്റ് എംപവർമെന്റ് അവാർഡ് – ജയശ്രീ മധുവിന് (ആമോദിനി ഇന്ത്യ)

കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയം നേടിയ ആറു ദമ്പതികൾക്കും എട്ട് വനിത സംരംഭകർക്കും അവാർഡുകൾ വിതരണം ചെയ്തു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ, ആരോഗ്യപരിപാലന തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വിജയിച്ച വനിത സംരംഭകർക്ക് എംപവർ ഹെർ അവാർഡ് നൽകപ്പെട്ടു. ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ മേഖലകളിൽ നേട്ടം നേടിയ ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ വിതരണം ചെയ്തു.

എംപവർ ഹെർ അവാർഡ് (Empowerment & Inclusion വിഭാഗം)ആമോദിനി ഇന്ത്യ മാനേജിങ് ഡയറക്ടർ ജയശ്രീ മധു ഏറ്റുവാങ്ങി.മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രിയിൽ നിന്ന് അവരുടെ കരിയർ ആരംഭിച്ച്, ആയുർവേദ അടിസ്ഥാനമുള്ള കോസ്മെറ്റിക്സിലൂടെ Aamodini India സ്ഥാപിച്ചതിലേക്കും ജയശ്രീ മുന്നോട്ടു പോയി. 2021-ൽ ആരംഭിച്ച ആമോദിനി ഇന്ത്യ, ഗ്രാമീണ വനിതകളെ സംരംഭക ലോകത്തിലേക്ക് എത്തിക്കുന്ന ഒരു പ്രസ്ഥാനമായി വളർന്നു. ഇന്ന്, Zimbabwe, Namibia, Uganda, Tanzania, Saudi Arabia, Dubai, Finland തുടങ്ങി ആഗോള വിപണികളിലേക്കും ഇന്ത്യയിലെ ഗ്രാമീണ വനിതകളുടെ നിർമ്മിത ഉൽപ്പന്നങ്ങൾ എത്തിക്കുന്നു.
സ്ത്രീാരോഗ്യവും മാന്യതയും മുൻനിർത്തി, ജയശ്രീ ആരംഭിച്ച “Bring the Cup Home” ക്യാമ്പെയ്ൻ – ആദിവാസി സ്ത്രീകൾക്ക് മെൻസ്ട്രുവൽ കപ്പ് നൽകുന്ന പദ്ധതിയാണ്, ഇന്ന് ആഗോള പ്രസ്ഥാനമായി വ്യാപിച്ചിരിക്കുന്നത്.

അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ നിർവ്വഹിച്ചു.