ഏഷ്യാനെറ്റ് EmpowerHer ബിസിനസ്സ് അവാർഡ് – ഷീബ രഞ്ജിത്തിന്

കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയഗാഥ രചിച്ച ആറു ദമ്പതികൾക്കും എട്ട് വനിത സംരംഭകർക്കും അവാർഡുകൾ വിതരണം ചെയ്തു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ, ആരോഗ്യപരിപാലന തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനത്തിലൂടെ വിജയം നേടിയ വനിത സംരംഭകർക്ക് എംപവർ ഹെർ അവാർഡ് നൽകി. അതുപോലെ, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നേട്ടം കൈവരിച്ച ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ വിതരണം ചെയ്തു.

എംപവർ ഹെർ അവാർഡ് (Excellence in HVAC & Air Solutions വിഭാഗം) ട്രാൻസെന്റ് എയർ സിസ്റ്റംസ് മാനേജിങ് ഡയറക്ടർ ഷീബ രഞ്ജിത്തിന് ലഭിച്ചു.കേരളത്തിലെ എയർ കണ്ടീഷൻ സൊല്യൂഷൻസ് രംഗത്ത് വിശ്വാസത്തിന്റെയും മികവിന്റെയും പ്രതീകമായ സ്ഥാപനമാണ് ട്രാൻസെന്റ് എയർ സിസ്റ്റംസ്. 2002-ൽ കൊച്ചിയിൽ ആരംഭിച്ച ഈ സ്ഥാപനത്തെ വിജയകരമായി നയിക്കുന്നത് ദൂരദർശിയായ മാനേജിംഗ് ഡയറക്ടർ ഷീബ രഞ്ജിത്ത് ആണ്.വെന്റിലേഷൻ, എയർ കണ്ടീഷൻ, ഇൻഡോർ എയർ ക്വാളിറ്റി തുടങ്ങിയ മേഖലകളിൽ പ്രോജക്റ്റ് സ്പെഷ്യലിസ്റ്റ് സേവനങ്ങൾ നൽകുന്ന ട്രാൻസെന്റ്, ഇന്ന് കേരളത്തിലെ മുൻനിര എയർ സൊല്യൂഷൻ കമ്പനികളിലൊന്നായി മാറി.

അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.