ഇലക്ട്രിക്കൽ മാനുഫാക്ചറിംഗിൽ മികവ്: റസിടെക് ഇലക്ട്രിക്കൽസിന് ഏഷ്യാനെറ്റ് ബിസിനസ് കപ്പിൾസ് അവാർഡ്

കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയം നേടിയ ആറു ദമ്പതികൾക്കും എട്ട് വനിത സംരംഭകർക്കും അവാർഡുകൾ സമ്മാനിച്ചു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിത സംരംഭകർക്ക് എംപവർ ഹെർ അവാർഡ് ലഭിച്ചു. അതുപോലെ, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങിയ മേഖലകളിൽ നേട്ടം കൈവരിച്ച ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡുകൾ വിതരണം ചെയ്തു.

Outstanding Business Couple – Power & Electrical Manufacturing വിഭാഗത്തിലെ ഏഷ്യാനെറ്റ് ബിസിനസ് കപ്പിൾസ് എക്സലൻസ് അവാർഡ് ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് രംഗത്തെ പ്രമുഖ സ്ഥാപനമായ റസിടെക് ഇലക്ട്രിക്കൽസ് ഉടമകൾ കെ.എസ്. ബാലചന്ദ്രൻ & ലേഖ ബാലചന്ദ്രൻ ഏറ്റുവാങ്ങി.

1989-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബി.ടെക് പൂർത്തിയാക്കി കരിയർ ആരംഭിച്ച ലേഖ ബാലചന്ദ്രൻ, കഴിഞ്ഞ 32 വർഷമായി ഹെവി എൻജിനീയറിങ് മേഖലയിലെ സജീവ വനിതാ സംരംഭകയാണ്. മാനേജിംഗ് പാർട്ണറായ Resitech Electricals, 11 കെ.വി. ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമേഴ്സും എച്ച്.ടി പാനലുകളും നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനമാണ്. KSEB, PWD, CPWD, Railways, Power Grid, Bokaro Steel Plant തുടങ്ങിയ സർക്കാർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും, കേരള-കർണാടകയിലെ പ്രമുഖ ബിൽഡർമാർക്കും, MIT-USA, Canada എന്നിവിടങ്ങളിലേക്കും Resitech ഉൽപ്പന്നങ്ങൾ എത്തിക്കുന്നു. ISI അംഗീകാരം, ISO സർട്ടിഫിക്കേഷനുകൾ ഉൾപ്പെടെ, കമ്പനിയുടെ ഗുണമേന്മ ഉറപ്പാക്കുന്നു.ലേഖ ബാലചന്ദ്രനൊപ്പം, ഭർത്താവും ഡയറക്ടറായി Resitech വളർച്ചക്കും വിജയത്തിനും നേതൃത്വം നൽകുന്നു. ഈ ദമ്പതികൾ ചേർന്ന് പ്രവർത്തിക്കുകയും സമഗ്രമായ ദൂരദർശിത്വത്തോടും മാനേജ്മെന്റ് കഴിവോടും കമ്പനിയെ ഉയർത്തുകയും ചെയ്യുന്നു.

അവാർഡ് വിതരണം മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ നിർവ്വഹിച്ചു.