കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് – എസിവി പവർ ആൻഡ് പാർട്ണർഷിപ്പ് അവാർഡ് ചടങ്ങിൽ, ബിസിനസ് രംഗത്ത് വിജയം കൈവരിച്ച ആറു ദമ്പതികൾക്കും എട്ട് വനിതാ സംരംഭകർക്കും അവാർഡുകൾ സമ്മാനിച്ചു.ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ്, ഇൻഷുറൻസ്, ലൈഫ് സ്റ്റൈൽ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതാ സംരംഭകർക്ക് എംപവർ ഹെർ അവാർഡ് ലഭിച്ചു. അതേ സമയം, ടെക്സ്റ്റൈൽ, ഹെൽത്ത് കെയർ, ജ്വല്ലറി, എഡ്യൂക്കേഷൻ തുടങ്ങി വിവിധ ബിസിനസ് മേഖലകളിൽ നേട്ടം കൈവരിച്ച ദമ്പതികൾക്ക് ബിസിനസ് കപ്പിൾ അവാർഡ് നൽകി.
ജ്വല്ലറി മേഖലയിലെ മികവിനുള്ള ഏഷ്യാനെറ്റ് ഔട്ട്സ്റ്റാൻഡിങ് ബിസിനസ് കപ്പിൾസ് എക്സലൻസ് അവാർഡ് നേടി അനശ്വര ജ്വല്ലറി ഉടമകളായ അനുരാജ് – പ്രീണ ദമ്പതികൾ.കാലത്തിന്റെ ട്രെൻഡുകളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ആഭരണലോകത്ത് പുതുമകൾ കൊണ്ടുവന്ന അനുരാജിന്റെയും പ്രീനയുടെയും ദൂരദർശിത്വമാണ് അനശ്വര ജ്വല്ലറിയെ കേരളത്തിലെ ഏറ്റവും ട്രെൻഡിയായ ആഭരണ ബ്രാൻഡുകളിലൊന്നാക്കി മാറ്റിയത്. പരമ്പരാഗതതയും ആധുനികതയും സംയോജിപ്പിക്കുന്ന അവരുടെ ഡിസൈൻ തത്വം, ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ആകർഷകമായ രൂപകല്പനകൾ അവതരിപ്പിക്കുന്നതിലൂടെയും പുതു തലമുറയുടെ രുചിയെ മനസ്സിലാക്കുന്നതിലൂടെയും അവരെ വ്യത്യസ്തരാക്കി.
2024 ഫെബ്രുവരിയിൽ അവതരിപ്പിച്ച “ഋതു ഡയമണ്ട്” ആഭരണശ്രേണി ആഭരണലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. പഴയ തലമുറ മുതൽ Gen-Z ഉപഭോക്താക്കളുവരെ ആകർഷിച്ച ഈ ശേഖരം, വെറും രണ്ട് വർഷത്തിനുള്ളിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയായി ഇരുപതിനായിരത്തിലധികം എഡിഷനുകൾ ഇന്ത്യയിലുടനീളം വിൽക്കപ്പെട്ടതോടെ വലിയ വിജയം നേടി.
അവാർഡ് വിതരണച്ചടങ്ങിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ, നടനും സംവിധായകനുമായ എൻ.എ. നിഷാദ്, എസിവി വൈസ് പ്രസിഡന്റ് സലിൽ തോമസ്, സെയിൽസ് ഹെഡ് ബിജോ ജോസ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സോണൽ ഹെഡ് സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

