വെളിച്ചത്തിന്റെ ഉത്സവമായി ഗ്ലോ കൊച്ചി ഒക്ടോബർ 18,19 തീയതികളിൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ അരങ്ങേറും. ഇലൂമിനൈറ്റ് കൊച്ചി’ എന്ന ആശയവുമായി സംഘടിപ്പിക്കുന്ന ഈ പരിപാടി വൈകിട്ട് 3 മണി മുതൽ രാത്രി 12 മണിവരെ നീളും.
കല, സാങ്കേതികത, സംഗീതം, വിനോദം എന്നിവയെ ഒത്തു ചേർക്കുന്ന ഗ്ലോ കൊച്ചിയിൽ എൽഇഡി വസ്ത്രങ്ങളും ആക്‌സസറികളും ഉപയോഗിച്ചുള്ള ഗ്ലോ പരേഡ്,ഇന്ററാക്ടീവ് ലൈറ്റ് ഇൻസ്റ്റലേഷൻസ്,സംഗീത-നൃത്ത-ഡാൻഡിയ നൈറ്റ് എന്റർടെയ്ൻമെന്റുകൾ, ലൈവ് പെർഫോമൻസുകൾ,ഫെയ്‌സ് പെയിന്റിങ്,യു.വി.ഗെയിമുകൾ,ഗ്ലോ ആക്ടിവിറ്റികൾ ഉൾപ്പെടുന്ന കിഡ്സ് ഗ്ലോ സോൺ എന്നിവ ഒരുക്കിയിട്ടുണ്ട്.
അതോടൊപ്പം,ഭക്ഷണശാലകളും ഹാൻഡ്മെയ്‌ഡ് ഉൽപ്പന്നങ്ങളുമുളള നൈറ്റ് ബസാർ,ഫുഡ് ആൻഡ് ഫ്ലീ മാർക്കറ്റ്,പ്രതീക്ഷയുടെ സന്ദേശം വിളിച്ചോതുന്ന കമ്യൂണിറ്റി വാൾ ഓഫ് ലൈറ്റ് എന്നിവയും ആഘോഷത്തിന്റെ ഭാഗമാകും.
പ്രവേശനത്തിന് ടിക്കറ്റ് നിരക്ക് ₹100 ആയിരിക്കും. വിദ്യാർത്ഥികൾക്ക് ₹50,നാല് പേരടങ്ങുന്ന സംഘങ്ങൾക്ക് ₹250 എന്നിങ്ങനെയാണ് നിരക്കുകൾ.

