2024-25 സാമ്പത്തിക വർഷം: ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 ആണ്. എന്നാൽ, ഓഡിറ്റ് നിർബന്ധമുള്ളവർക്കും ഓഡിറ്റുള്ള പാർട്നർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്നർമാർക്കും ഒക്ടോബർ 31 വരെ സമയം ലഭിക്കും. നികുതിരഹിത പരിധിക്കുമേൽ വരുമാനമുള്ളവർ നിർബന്ധമായും റിട്ടേൺ സമർപ്പിക്കണം.

തിരഞ്ഞെടുക്കൽ

ഓരോ സാമ്പത്തിക വർഷവും വ്യക്തികൾക്ക് പഴയതോ പുതുതോ ആയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കാം.

പ്രഫഷൻ/വ്യാപാര വരുമാനമുള്ളവർക്ക് ഒരിക്കൽ പഴയ സമ്പ്രദായത്തിലേക്ക് മടങ്ങിയാൽ വീണ്ടും പുതുതിലേക്കു പോകാൻ കഴിയില്ല.

റിട്ടേൺ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (AIS), ഫോം 26AS എന്നിവയിലെ വിവരങ്ങൾ കൃത്യമായി ഉൾപ്പെടുത്തണം.

ഈ രേഖകളിൽ ഇല്ലാത്ത കിഴിവുകളോ അടവുകളോ പിന്നീട് പരിഗണിക്കില്ല.

വരുമാനം ഇല്ലെങ്കിലും നിർബന്ധമായും റിട്ടേൺ സമർപ്പിക്കേണ്ടവർ

എല്ലാ ബാങ്കുകളിലെയും കറന്റ് അക്കൗണ്ട് നിക്ഷേപം 1 കോടി രൂപയ്ക്ക് മുകളിൽ.

സേവിങ്സ് അക്കൗണ്ടിൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ നിക്ഷേപം.

വിദേശ യാത്രയ്ക്കായി 2 ലക്ഷം രൂപയ്ക്കുമേൽ ചെലവഴിച്ചത്.

വൈദ്യുതി ബിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ.

മുതിർന്ന പൗരന്മാർക്ക് TDS/TCS 50,000 രൂപയ്ക്കും, മറ്റു എല്ലാവർക്കും 25,000 രൂപയ്ക്കും മുകളിൽ.

വ്യാപാര വരുമാനം 60 ലക്ഷം രൂപയ്ക്ക് മുകളിൽ അല്ലെങ്കിൽ പ്രഫഷൻ വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിൽ.

റീഫണ്ട് കിട്ടണമെങ്കിലും റിട്ടേൺ സമർപ്പിക്കണം.

വിദേശ ആസ്തിയും വരുമാനവും

ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർ (Resident & Ordinarily Resident) അവരുടെ വിദേശ ആസ്തികളും വരുമാനവും നിർബന്ധമായും റിട്ടേണിൽ വെളിപ്പെടുത്തണം.

സമർപ്പണ രീതി

ഇ-റിട്ടേൺ മാത്രം അനുവദനീയമാണ്.

80 വയസ്സിന് മുകളിൽ ഉള്ളവർക്ക് ഇ-റിട്ടേൺ അല്ലെങ്കിൽ പേപ്പർ റിട്ടേൺ സമർപ്പിക്കാം.

എന്നാൽ ഇവർക്ക് പ്രഫഷൻ/വ്യാപാര വരുമാനം ഉണ്ടെങ്കിൽ ഇ-റിട്ടേൺ നിർബന്ധമാണ്.