ജീവൻ ഇൻഷുറൻസിനും ആരോഗ്യ ഇൻഷുറൻസിനുമുള്ള 18% ജിഎസ്ടി ഒഴിവാക്കിയിട്ടും, ഇതിന്റെ യഥാർത്ഥ നേട്ടം സാധാരണക്കാർക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമാണ് രംഗത്തെ വിദഗ്ധർ ഉന്നയിക്കുന്നത്.
ഒരു കോടി മുതൽ 50 കോടി വരെ സംരക്ഷണ തുകയുള്ള പോളിസികൾക്കൊക്കെ ഒരേ പോലെ ജിഎസ്ടി ഒഴിവാക്കിയിട്ടുണ്ട്.എന്നാൽ വീട് ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ഫയർ ഇൻഷുറൻസ്, വിള ഇൻഷുറൻസ്, കന്നുകാലി ഇൻഷുറൻസ് തുടങ്ങിയ പൊതുജനങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും കർഷകർക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കോ ജിഎസ്ടി ഇളവ് ലഭിച്ചിട്ടില്ല.ഇതോടെ, കുറഞ്ഞ വരുമാനക്കാരുടെയും ഗ്രാമീണ ജനങ്ങളുടെയും പോളിസികൾക്ക് യാതൊരു ആശ്വാസവും ഇല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, ജിഎസ്ടി ഒഴിവാക്കിയതോടെ ഇൻഷുറൻസ് കമ്പനികൾക്ക് ഇൻപുട്ട് ക്രെഡിറ്റ് നഷ്ടപ്പെടും, അതോടെ അവരുടെ ചെലവുകൾ കൂടുകയും പോളിസി നിരക്കുകളിൽ വർധന ഉണ്ടാകാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾക്കും ജിഎസ്ടി ഇളവ് ബാധകമല്ല.

